പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ ഒരുക്കിയ പെങ്ങളില ആണ് ഇന്ന് റിലീസ് ചെയ്യുന്ന പ്രധാന മലയാള ചിത്രങ്ങളിൽ ഒന്ന്. ടി വി ചന്ദ്രൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മികച്ച റിലീസ് ആണ് കേരളത്തിൽ നേടിയെടുത്തിരിക്കുന്നതു. ചിത്രത്തി൯ന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ലാലും ബേബി അക്ഷര കിഷോറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
വിഷ്ണു മോഹൻ സിതാര സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി ടി ശ്രീജിത്തും ഈ ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നതു പ്രശസ്ത ക്യാമെറാമാനായ സന്തോഷ് തുണ്ടിയിലും ആണ്. ഈ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിലും പെങ്ങളില മത്സരിച്ചിരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ടി വി ചന്ദ്രൻ ഒരു ചിത്രമൊരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. മമ്മൂട്ടി നായകനായ പൊന്തൻ മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‍കാരം നേടിയ ടി വി ചന്ദ്രൻ ഒരുക്കിയ ആലീസിന്റെ അന്വേഷണം, ഓർമ്മകൾ ഉണ്ടായിരിക്കണം, മങ്കമ്മ , ഡാനി, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം , കഥാവശേഷൻ , ആടും കൂത്ത് (തമിഴ്), വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം തുടങ്ങിയ ചിത്രങ്ങളും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഫിലിം ഫെസ്ടിവലുകളിലുമായി ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട് എന്നതും പെങ്ങളില എന്ന ഈ പുതിയ ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.