[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കാറിനെ പിന്തുടർന്ന ആരാധകരെ ഉപദേശിക്കുന്ന ദളപതി വിജയ്; വീഡിയോ വൈറൽ ആവുന്നു..!

ഇപ്പോൾ ആറ്റ്ലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് ദളപതി വിജയ്. ചെന്നൈയിൽ ആണ് വിജയ് അഭിനയിക്കുന്ന ഈ അറുപത്തിമൂന്നാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തെരി, മെർസൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി- വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ഒരു ഫുട്ബോൾ കോച്ച് ആയാണ് വിജയ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വീഡിയോയിൽ വിജയ് തന്റെ ആരാധകർക്ക് സുരക്ഷാ ഉപദേശം കൊടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തന്റെ കാറിനെ പിന്തുടർന്ന് വന്ന ആരാധകരോട് ആണ് വിജയ് അത് പാടില്ല എന്ന് പറയുന്നത്.

അങ്ങനെ പിന്തുടരുന്നത് അപകടം ഉണ്ടാക്കുമെന്നും അത് കൊണ്ട് അവരോട് സേഫ് ആയി ഇരിക്കാനും വിജയ് പറയുന്നു. ആരാധകരെ ഏറെ സ്നേഹിക്കുന്ന വിജയ്‌യുടെ ഈ പ്രവർത്തിയും സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുകയാണ്. ചെന്നൈയിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ ആയിരുന്നു വിജയ്ക്ക് ഷൂട്ടിംഗ്. അവിടുത്തെ വിദ്യാർത്ഥികൾ ആണ് അദ്ദേഹത്തെ കാണാൻ ആയി അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്നത്. അപ്പോൾ വാഹനം നിർത്തി കാര്യം പറഞ്ഞു അവരെ പിന്തിരിപ്പിച്ചതിനു ശേഷമാണു അദ്ദേഹം മടങ്ങിയത്. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ കതിർ, യോഗി ബാബു, ആനന്ദ് രാജ്, ഡാനിയൽ ബാലാജി എന്നിവരും അഭിനയിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് മേൽ പറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഏതായാലും ദളപതിയുടെ ആരാധകരോടുള്ള സ്നേഹവും കരുതലും ഒരിക്കൽ കൂടി തുറന്നു കാണിക്കുന്ന വീഡിയോകൾ ആണ് എത്തിയിരിക്കുന്നത്. 

ഫോട്ടോ കടപ്പാട്: ട്വിറ്റർ

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.