ഇത്രയും നാൾ നടന്നു വന്നിരുന്ന മൾട്ടിപ്ലെക്സ് തീയേറ്ററുകളുടെ പകൽ കൊള്ളക്ക് പതുക്കെ അവസാനം ആകുന്നു. അതിന്റെ ആദ്യ പടി ആയി തിരുവനന്തപുരം നഗര സഭയാണ് ഇപ്പോൾ ഒരു നിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. ഇനി നഗരത്തിലെ തീയേറ്ററുകളിൽ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാൻ കാണികൾക്ക് അവകാശം ഉണ്ടാകും. അങ്ങനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തീയേറ്ററിൽ കയറ്റാതിരിക്കാനോ തിയേറ്റർ മാനേജ്‌മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല. ഇതിനു മുൻപ് കാണികൾക്ക് പുറത്തു നിന്നു ലഘു ഭക്ഷണം തീയേറ്ററിനു ഉള്ളിലേക്ക് കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. കൂടുതൽ വില കൊടുത്തു തീയേറ്ററിന് ഉള്ളിൽ തന്നെയുള്ള കഫേകളിൽ നിന്ന് ഭക്ഷണം വാങ്ങേണ്ട ഗതികേടിലായിരുന്നു ജനം.
പുറത്തു നിന്ന് ഭക്ഷണവും ആയി തീയേറ്ററിൽ എത്തിയ ഒരു കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ടത് ആണ് പരാതിക്ക് കാരണമായത്. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആണ് മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ നഗര സഭ തീയേറ്ററുകാർക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. മാത്രമല്ല തീയേറ്ററിന് ഉള്ളിൽ വിൽക്കുന്ന ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും വില വിവര പട്ടിക ഏവർക്കും കാണാൻ പാകത്തിന് പ്രദർശിപ്പിക്കണം എന്നും നഗര സഭ ഉത്തരവിറക്കി. ഇത് ഇംഗ്ളീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് നഗര സഭാ സെക്രെട്ടറിയിൽ നിന്നും ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഏതായാലും അധികം വൈകാതെ ഇത് കേരളം മുഴുവൻ നടപ്പിലാക്കും എന്നു തന്നെ പ്രതീക്ഷിക്കാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.