[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാലിനെ ഞെട്ടിച്ച ജിസ് ജോയുടെ ആ മാജിക്

തുടർച്ചയായി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകൻ ആണ് ജിസ് ജോയ്. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും എന്നിവയാണ് ജിസ് ജോയ് ഒരുക്കിയ മൂന്നു ചിത്രങ്ങൾ. ആസിഫ് അലി ആയിരുന്നു ഈ മൂന്നു ചിത്രങ്ങളിലെയും നായകൻ എന്നതും കൗതുകകരമായ കാര്യമാണ്. ഇതിൽ സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും എന്നിവ സൂപ്പർ വിജയം നേടിയ ചിത്രങ്ങൾ ആണ്. സീരിയലിലും സിനിമയിലും ഡബ്ബിങ് ആര്ടിസ്റ് ആയി സിനിമാ ജീവിതം തുടങ്ങിയ ജിസ് ജോയ് അല്ലു അർജുൻ ചിത്രങ്ങൾക്ക് വേണ്ടി അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്താണ് ഏറെ പ്രശസ്തനായത്. അതിനു ശേഷം ഒരു പരസ്യ കമ്പനി തുടങ്ങിയ ജിസ് ജോയ് ഏറെ പ്രശസ്തമായ പരസ്യങ്ങൾ സംവിധാനം ചെയ്തു.

അതിൽ തന്നെ മലയാളത്തിന്റെ താര ചക്രവർത്തി ആയ മോഹൻലാലിനെ വെച്ച് നിറപറയ്ക്ക് വേണ്ടി ജിസ് ജോയ് ഒരുക്കിയ പരസ്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് മോഹൻലാലിന്റെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംവിധായകനാണ് ജിസ് ജോയ് എന്ന് പറയാം. രണ്ടു ദിവസം കൊണ്ട് പന്ത്രണ്ടു പരസ്യങ്ങൾ ആണ് അന്ന് ജിസ് ജോയ് ലാലേട്ടനെ വെച്ച് ഷൂട്ട് ചെയ്തത്. തന്റെ കരിയറിൽ ആദ്യമായാണ് ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പരസ്യം താൻ ചെയ്യുന്നതെന്ന് മോഹൻലാൽ തന്നെ അന്ന് പറഞ്ഞ കാര്യവും അടുത്തിടെ നടന്ന ഒരു ചാനൽ അഭിമുഖത്തിൽ ജിസ് ജോയ് ഓർത്തെടുത്തു. ഇനി ജിസ് ജോയ് എന്നാണ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

14 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.