കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67 ന്റെ ടൈറ്റിൽ പുറത്തു വിട്ടത്. ലിയോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ആദ്യ വാരം തന്നെ ആരംഭിച്ചിരുന്നു. അതിനു ശേഷം ഈ ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂളിനായി താരങ്ങളും സാങ്കേതിക പ്രവർത്തകരും പുറപ്പെടുകയും ചെയ്തു. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ്. ഇവരെ കൂടാതെ ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും ഇതിൽ വേഷമിടുന്നുണ്ട്. എന്നാൽ ഏതാനും ദിവസം മുൻപ്, ഈ ചിത്രത്തിൽ നിന്നും തൃഷ പുറത്തായി എന്നൊരു വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കാനാരംഭിച്ചു. കാശ്‌മീരിൽ ഇതിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ തൃഷ ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് ഈ വാര്‍ത്ത പ്രചരിക്കാൻ തുടങ്ങിയത്.
ഏതായാലും ഈ വിഷയത്തിൽ വിശദീകരണവുമായി നടിയുടെ അമ്മ തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. തൃഷ ഇപ്പോഴും കാശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ വെളിപ്പെടുത്തി. കശ്മീരിലെ കാലാവസ്ഥത്തിൽ തൃഷ രോഗബാധിതയായി എന്നുള്ള വാർത്തകളും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പതിനാലു വർഷത്തിന് ശേഷമാണു വിജയ്- തൃഷ ടീം ഒരുമിച്ചൊരു ചിത്രത്തിലെത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോ ഈ വർഷം ഒക്ടോബർ 19 ന് റീലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.