സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നായികമാരിൽ ഒരാളാണ് തൃഷ. തമിഴ്, തെലുഗ്, മലയാളം എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടിണ്ട്. 1999 ൽ ജോഡി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് താരം തമിഴ് സിനിമ ലോകത്തിലേക്ക് കടന്നുവരുന്നത്. 2002 ൽ സൂര്യ നായകനായിയെത്തിയ മൗനം പേസിയദേ എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം അരങ്ങേറ്റം കുറിക്കുന്നത്. സാമി, ഗില്ലി, മങ്കാത്ത, വിന്നൈതാണ്ടി വരുവായ, യന്നൈ അറിന്താൽ, 96 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം ഭാഗമായിരുന്നു. അടുത്തിടെ ഗൗതം മേനോന്റെ ഷോർട്ട് ഫിലിമിൽ തൃഷ അഭിനയിച്ചിരുന്നു. തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ച ഓർമ്മ ചിത്രങ്ങൾ തൃഷ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.
21 വർഷം പഴക്കമുള്ള തൃഷയുടെ ചിത്രം സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മിസ്സ് ചെന്നൈ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്തെ ചിത്രമാണ് ട്വിറ്ററിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതം മാറിമറഞ്ഞ ദിവസം എന്നാണ് തൃഷ അടിക്കുറിപ്പായി നൽകിയത്. 1999 ൽ മിസ്സ് ചെന്നൈ വിജയിയായ ശേഷമാണ് തൃഷയ്ക്ക് സിനിമയിൽ ഒരുപാട് അവസരങ്ങൾ തേടിയത്തിയത്. 2001 ൽ മിസ്സ് ഇന്ത്യ മത്സരത്തിൽ തൃഷ കൃഷ്ണൻ പങ്കെടുത്തിരുന്നു. അടുത്തിടെ നടൻ ചിമ്പും തൃഷയും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. വിന്നൈതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയ ഈ കൂട്ടുകെട്ട് ജീവിതത്തിലും ഒന്നിക്കുവാൻ വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. തൃഷയ്ക്ക് മലയാളത്തിലും തമിഴിലുമായി 2 ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ നായകനായിയെത്തുന്ന റാം എന്ന ചിത്രത്തിൽ തൃഷയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മണി രത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ താരം വരുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.