മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് കമൽ. 1986 ൽ സംവിധാനം ചെയ്ത മിഴിനീർപ്പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അയാൾ കഥ എഴുതുകയാണ്, നിറം, സ്വപ്നക്കൂട്, രാപ്പകൽ, സെല്ലുലോയ്ഡ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചു. വിനായകൻ നായകനായിയെത്തിയ പ്രണയ മീനുകളുടെ കടൽ എന്ന ചിത്രമാണ് കമൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധായകൻ കമലിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കുറിച്ചു അദ്ദേഹം പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടർ ആണെന്നും മോഹൻലാൽ ഒരു ഡയറക്ടറുടെ ആക്ടർ ആണെന്നും കമൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഡയറക്ടർ മനസ്സിൽ കാണുന്നതിന്റെ അപ്പുറത്തേക്ക് അഭിനയിച്ചു ഫലിപ്പിക്കുന്ന നടന്നാണ് മോഹൻലാൽ എന്ന് കമൽ വ്യക്തമാക്കി. മോഹൻലാൽ ഒരു ഡയറക്ടറുടെ ആക്ടർ ആണെന്ന് പറയുവാൻ കാരണമായി അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. സിനിമയിൽ ഒരു ഷോക്ക് അടിക്കുന്ന രംഗം ഉണ്ടെന്നും റിഹേഴ്സൽ വേണ്ടന്നും നമുക്ക് നേരെ ടേക്ക് എടുക്കാം എന്നാണ് മോഹൻലാൽ പറഞ്ഞതെന്ന് കമൽ വ്യക്തമാക്കി. സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന്റെ ഷോക്ക് അടിക്കുന്ന ഭാവം കണ്ട് എല്ലാവരും ചിരിച്ചുവെന്നും കട്ട് ചെയ്യാൻ പറഞ്ഞപ്പോൾ ഇപ്പോൾ കട്ട് ചെയ്യരുത് എന്നും താൻ പറഞ്ഞുവെന്ന് കമൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ഷോക്ക് അടിച്ചു വീണതിന് ശേഷം ഒരു കുലുങ്ങൾ ഉണ്ടെന്നും അന്ന് കട്ട് പറഞ്ഞിരുന്നെങ്കിൽ അത് കിട്ടുമായിരുന്നില്ല എന്ന് കമൽ കൂട്ടിച്ചേർത്തു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.