നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് ജൂഡ്’.
തെന്നിന്ത്യൻ ചലച്ചിത്രനടി തൃഷ ആദ്യമായി മലയാളത്തിലേയ്ക്ക് ചുവടുവെയ്ക്കുന്ന ചിത്രം കൂടിയാണിത്. ‘ഹേയ് ജൂഡ്’ റിലീസിന് തയ്യാറെടുക്കുമ്പോൾ ചിത്രത്തിൽ നിവിന്‍ പോളിയുടെ പ്രകടനം കണ്ണു നിറയ്ക്കുന്നതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തൃഷ. ചിത്രത്തിന്റെ ട്രെയിലറിൽ തൃഷ മലയാളം പറയുന്നത് കണ്ടെന്നും നിവിന്‍റെ പെര്‍ഫോമന്‍സ് പ്രേക്ഷകരുടെ കണ്ണുകളെ ഈറനയിക്കുമെന്ന് സംശയിക്കുന്നു എന്നും തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യ ദര്‍ശിനി ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് മറുപടിയായാണ് ‘നിവിന്‍റെ ജൂഡ് നിങ്ങളെ കുറച്ചു കരയിക്കാന്‍ സാധ്യതയുണ്ടെ’ന്ന് തൃഷ പറഞ്ഞത്.
ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രം തന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും, സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഇതുവരെ കാണാത്ത ലുക്കിൽ ശരീരഭാരം വര്‍ധിപ്പിച്ച് തടിച്ചുരുണ്ട രൂപത്തിലാണ് നിവിൻ പോളി ‘ഹേയ് ജൂഡി’ൽ എത്തുന്നത്.
ഇവിടെ, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്യാമപ്രസാദിനൊപ്പം പ്രവര്‍ത്തിച്ച നിവിന്‍ പോളി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അദ്ദേഹത്തിനൊപ്പം ചേരുന്നത്. സിദ്ധിക്ക്, അജു വർഗീസ്, നീന കുറുപ്പ്, വിജയ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവയിലും പരിസരങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. ഔസേപ്പച്ചൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ അനിൽ അമ്പലക്കരയാണ് ചിത്രത്തിന്റെ നിർമ്മാണം.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.