ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്ന് മലയാള സിനിമയിൽ എത്തി സൗത്ത് ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ നടിയാണ് അഞ്ജലി അമീർ. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയ അഞ്ജലി അതിനു ശേഷം സുവർണ്ണ പുരുഷൻ എന്ന മലയാള സിനിമയിലൂടേയും പേരന്പ് എന്ന തമിഴ് സിനിമയിലെ കഥാപാത്രത്തിലൂടേയും ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ഒരു ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ ജീവിതത്തിൽ ഒട്ടേറെ തിക്താനുഭവങ്ങൾ നേരിട്ട അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുകയാണ്. ഈ ചിത്രത്തിൽ അഞ്ജലി തന്നെയാണ് നായികാ വേഷം ചെയ്യുന്നതും.
അഞ്ജലിയുടെ ജീവിതാനുഭവങ്ങൾ, അഞ്ജലി പിന്നിട്ട വഴികൾ എന്നിവ പറയുന്ന ഈ ചിത്രം ഷൂട്ട് ചെയ്യുന്നത് പൊള്ളാച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ആയാണ്. ഇപ്പോൾ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഒന്നാം വർഷ ബി എ മലയാളം വിദ്യാർത്ഥിയാണ് അഞ്ജലി അമീർ. കോഴിക്കോട് താമരശ്ശേരിയിൽ ജനിച്ച അഞ്ജലി പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് താനൊരു സ്ത്രീ ആണെന്ന തിരിച്ചറിവ് ലഭിക്കുന്നത്. ജംഷീർ എന്നായിരുന്നു അഞ്ജലിയുടെ ആദ്യത്തെ പേര്. ആണിന്റെ ശരീരത്തിന് ഉള്ളിൽ തനിക്കൊരു പെണ്ണിന്റെ മനസ്സാണ് എന്ന് അഞ്ജലി തിരിച്ചറിഞ്ഞത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തുറന്നു പറഞ്ഞിട്ടുള്ളത് അഞ്ജലി തന്നെയാണ്. എന്നാൽ അതിനു ശേഷം വീട്ടിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ കാരണം അഞ്ജലി ചെന്നൈയിലേക്ക് നാടുവിടുകയായിരുന്നു. ഈ അനുഭവങ്ങൾ ഒക്കെയാണ് വരാൻ പോകുന്ന പുതിയ ചിത്രത്തിന്റെ ഉള്ളടക്കം എന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.