[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്ന് അച്ഛനു വേണ്ടി, ഇന്ന് മകനു വേണ്ടി; ചിത്രീകരണത്തിനായി ബസിൽ കയറിയ അനുഭവം പങ്കുവെച്ച് ശോഭന

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ഫാമിലി ഡ്രാമ നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. ഈ ചിത്രത്തിലെ ശോഭനയുടേയും സുരേഷ് ഗോപിയുടെയും, ദുൽഖറിന്റെയുമെല്ലാം സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് ശോഭന പങ്കു വെച്ച ഒരു സ്റ്റിൽ കൂടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ശോഭനയും സുരേഷ് ഗോപിയും അനൂപ് സത്യനും കൂടി ഒരു ബസിൽ ഇരിക്കുന്ന ചിത്രമാണ് ശോഭന പങ്കു വെച്ചത്.

താൻ അവസാനമായി ബസിൽ കയറിയത് അനൂപിന്റെ അച്ഛൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ ആണെന്നും അതിനു ശേഷം ഇപ്പോഴാണ് ബസിൽ കയറുന്നതു എന്നും ശോഭന ചിത്രത്തിന് ക്യാപ്‌ഷൻ ആയി കൊടുത്തിട്ടുണ്ട്. ഏറെ കാലത്തിനു ശേഷമാണു ശോഭന മലയാള സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ നായകനായ സുരേഷ് ഗോപിയും കുറെ നാളുകൾക്കു ശേഷമാണു അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികാ വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകരുടെ പ്ലാൻ എന്നറിയുന്നു. അനൂപ് സത്യൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മറ്റൊരു മകൻ ആയ അഖിൽ സത്യനും സംവിധായകൻ ആവുകയാണ്. ഫഹദ് ഫാസിൽ ആണ് ആ ചിത്രത്തിലെ നായകൻ എന്നാണ് വിവരം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.