[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആക്ഷനിലെ വിവാദമായ വസ്ത്ര ധാരണം; മനസ്സ് തുറന്നു നടി തമന്ന..!

വിശാൽ, ഐശ്വര്യ ലക്ഷ്മി, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ആക്ഷൻ എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. സുന്ദർ സി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതീവ ഗ്ലാമർ ആയ ഒരു വേഷത്തിലാണ് തമന്ന പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഈ ചിത്രത്തിലെ തമന്നയുടെ ഗ്ലാമർ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അശ്ലീലം നിറഞ്ഞ അടിക്കുറിപ്പുകളോടെയാണ് തമന്നയുടെ ഈ ഗ്ലാമർ ചിത്രങ്ങൾ വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ എല്ലാവരിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്. പച്ച നിറമുളള ഒരു ഗ്രീൻ ബോഡിസ്യൂട്ട് ആണ് ഈ ഗാനരംഗത്തിൽ തമന്നയുടെ വേഷം.

ചിത്രത്തിലെ ഗാന രംഗത്തിൽ ഈ വസ്ത്രവുമായി അമിത ഗ്ലാമറിൽ എത്തിയതിനെ കുറിച്ച് ഇപ്പോൾ തമന്ന തന്നെ മനസ്സ് തുറക്കുകയാണ്. ഇതാദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നതെന്നും അതുകൊണ്ടു തന്നെ തനിക്കു ആശങ്ക ഉണ്ടായിരുന്നെന്നും തമന്ന പറയുന്നു. ഈ മോഡലിൽ ഉള്ള ഒരു വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു തന്റെ സംശയം എന്നും സത്യം പറഞ്ഞാൽ ഇത് ധരിക്കാൻ വലിയ ആത്മവിശ്വാസമൊന്നും തനിക്കു ഇല്ലായിരുന്നു എന്നും തമന്ന പറയുന്നു. ഇത്തരം വസ്ത്രങ്ങൾക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ് എന്നും അതുകൊണ്ടു തന്നെ ഇതിനായി ഡയറ്റ് ചെയ്ത് കുറേ ഭാരം കുറച്ചതിനു ശേഷമാണു ആ വേഷം അണിഞ്ഞത് എന്നും തമന്ന വിശദീകരിക്കുന്നു. നോർമൽ സൈസിൽ ആയിരുന്നെങ്കിൽ ആ വസ്ത്രം തനിക്കു ചേരില്ലായിരുന്നു എന്നും പറഞ്ഞ തമന്ന, ഗ്ലാമർ വസ്ത്രങ്ങൾക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തിൽ നോ പറയും എന്നും പറഞ്ഞു.

സൗത്ത് ഇന്ത്യൻ സിനിമയിൽ ലിപ്‍ലോക്കുകൾക്കു നോ പറയുന്ന ചുരുക്കം ചില പ്രശസ്ത നടിമാരിൽ ഒരാളാണ് തമന്ന. താൻ കരാര്‍ ഒപ്പിടുന്ന സിനിമയിൽ പ്രത്യേകം ഇത് എഴുതി ചേർക്കാൻ തമന്ന ശ്രദ്ധിക്കാറുണ്ട്. കരിയറിന്റെ തുടക്കം മുതൽ ഇതേ രീതിയാണ് താൻ പിന്തുടരുന്നത് എന്നും തന്റെ കരാറിൽ ഒരു മാറ്റം പോലും അക്കാര്യത്തിൽ വരുത്തിയിട്ടില്ല എന്നും തമന്ന പറഞ്ഞു. ഓൺസ്ക്രീനിൽ ചുംബനമില്ല എന്ന് മാത്രമല്ല ആ തീരുമാനത്തിൽ ഇനി ഒരു മാറ്റവുമില്ല എന്നും പറഞ്ഞാണ് തമന്ന നിർത്തുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.