trance malayalam movie fahad fasil anwar rasheed amal neerad
വർഷങ്ങളായി മലയാള സിനിമ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമായിരുന്നു അൻവർ റഷീദിന്റെ അടുത്ത സിനിമ ഏതാണെന്ന്. ദുൽക്കർ-തിലകൻ ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് എന്ന സംവിധായകനെ പ്രേക്ഷകർ കണ്ടത് അഞ്ചു സുന്ദരികളിലെ ആമി എന്ന കൊച്ചു ചിത്രത്തിലൂടെ മാത്രമാണ്.
സംവിധാനം ഇല്ലായിരുന്നുന്നെങ്കിലും ഈ ഇടവേളകളിലും അൻവർ റഷീദ് മലയാളത്തിൽ സജ്ജീവമായിരുന്നു. നിർമ്മാതാവ് എന്ന വേഷത്തിൽ ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം, CIA, പറവ എന്നീ സിനിമകളും അൻവർ ഒരുക്കി. ഒടുവിൽ പ്രേക്ഷകർക്ക് ഒരു വിരുന്ന് ഒരുക്കാൻ അൻവർ റഷീദ് ചിത്രം എത്തുന്നു.
ട്രാൻസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. അൻവർ റഷീദ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് അമൽ നീരദാണ്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഒരുക്കുന്നു. വിൻസന്റ് വടക്കന്റെയാണ് തിരക്കഥ.
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഏതാനും വർഷങ്ങൾക്ക് മുൻപേ മണിയറയിൽ ജിന്ന് എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതാനും കാരണങ്ങളാൽ ആ സിനിമ പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.