മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില് ഒരാളായ അന്വര് റഷീദ് 5 വര്ഷത്തിന് ശേഷം വീണ്ടും ഒരു സിനിമയുമായി വരുകയാണ്. ട്രാന്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില് ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.
ഫഹദ് ഫാസിലിന്റെയും അന്വര് റഷീദിന്റെയും കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ട്രാന്സ്. 15 കോടി ബഡ്ജറ്റിലാണ് ട്രാന്സ് ഒരുക്കുന്നത് എന്നാണ് സിനിമ മേഖലയില് നിന്നും ലഭിക്കുന്ന വാര്ത്തകള്.
ഫഹദ് ഫാസിലിനൊപ്പം സൌബിന് ഷാഹിര്, വിനായകന്, ചെമ്പന് വിനോദ്, അല്ഫോണ്സ് പുത്രന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിന്സന്റ് വടക്കന് ഒരുക്കുന്ന തിരക്കഥയില് അമല് നീരദ് ക്യാമറ കൈകാര്യം ചെയ്യുന്നു.
2012ല് റിലീസ് ചെയ്ത ദുല്ഖര് സല്മാന്-തിലകന് ചിത്രം ഉസ്താദ് ഹോട്ടലാണ് അന്വര് റഷീദ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സംവിധായകനായി അന്വര് റഷീദിനെ കണ്ടില്ലെങ്കിലും നിര്മ്മാതാവ് എന്ന നിലയില് സിനിമയില് സജ്ജീവമായി അന്വര് റഷീദ് ഉണ്ടായിരുന്നു.
അന്വര് റഷീദ് നിര്മ്മിച്ച ബാംഗ്ലൂര് ഡേയ്സ്, പ്രേമം, CIA എന്നീ ചിത്രങ്ങള് ബോക്സോഫീസില് വലിയ വിജയങ്ങള് തീര്ത്തിരുന്നു.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.