റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തു മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന പുതിയ ചിത്രമായ പ്രതി പൂവൻ കോഴി ഈ വരുന്ന ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. ഉണ്ണി ആർ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ ഡിസംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് റിലീസ് ചെയ്യും. യുവ താരം ദുൽഖർ സൽമാൻ ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ട്രൈലെർ പുറത്തു വിടുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു.
ഇതിലെ ഒരു വീഡിയോ സോങ് നിവിൻ പോളി റിലീസ് ചെയ്തപ്പോൾ ഈ ചിത്രത്തിലൂടെ നടനായി അരങ്ങേറുന്ന റോഷൻ ആൻഡ്രൂസിന്റെ പോസ്റ്റർ റിലീസ് ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടി ആണ്. ഉണ്ണി ആർ രചിച്ച പ്രതി പൂവൻ കോഴി എന്ന പ്രശസ്ത നോവലും ആയി ഇതിനു ബന്ധമൊന്നുമില്ല എന്നും ആ ടൈറ്റിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞിട്ടുണ്ട്. അനുശ്രീ, അലെൻസിയർ, സൈജു കുറുപ്പ് തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ പ്രതിനായകൻ ആയാണ് റോഷൻ ആൻഡ്രൂസ് അഭിനയിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി- മോഹൻലാൽ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം റോഷൻ ഒരുക്കിയ ചിത്രമാണ് ഇത്. മഞ്ജു വാര്യരെ നായികയാക്കി ഇതിനു മുൻപ് റോഷൻ ഒരുക്കിയ ചിത്രമാണ് ഹൗ ഓൾഡ് ആർ യു. അഞ്ചു വർഷം മുൻപ് റിലീസ് ചെയ്ത ആ ചിത്രത്തിലൂടെ ആണ് മഞ്ജു അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.