ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. പ്രശസ്ത താരം ഫഹദ് ഫാസിലാണ് ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വിട്ടത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ഹിറ്റിനുശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനുമായി ആസിഫ് അലി ഒന്നിച്ച ചിത്രമാണിത്. ആസിഫ് അലിയും അപർണാ ബാലമുരളിയും വിജയ രാഘവനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഡ്രാമയാണ് ഇതെന്നാണ് ട്രൈലെർ നൽകുന്ന സൂചന.
മൂന്നു ബുദ്ധിശാലികളായ കുരങ്ങന്മാരുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ രഹസ്യങ്ങൾ നിറഞ്ഞ ഒരന്തരീക്ഷത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന് ട്രൈലെർ സൂചിപ്പിക്കുന്നുണ്ട്. ട്രെയിലറിലെ ഡയലോഗുകളും ഒരു ത്രില്ലർ ഫീലാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഏതായാലും ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ ഗംഭീര ട്രൈലെർ, ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഓണം റിലീസായി സെപ്റ്റംബർ പന്ത്രണ്ടിനാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.
ബാഹുൽ രമേശ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് മുജീബ് മജീദാണ്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിച്ച ചിത്രത്തിൽ ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, അമൽ രാജ്, ജിബിൻ ഗോപാൽ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിരിക്കുന്നു
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
This website uses cookies.