പുലി മുരുകൻ, ലൂസിഫർ, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം തീയേറ്റർ ഗ്രോസ് കൊണ്ട് മാത്രം ആഗോള തലത്തിൽ നൂറ് കോടിയിൽ തൊടുന്ന മലയാള സിനിമ ഏതാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. എന്നാലിപ്പോഴിതാ മലയാളത്തിലെ രണ്ട് ചിത്രങ്ങൾ അധികം വൈകാതെ തന്നെ ഈ നേട്ടത്തിലെത്താനുള്ള സാധ്യയുണ്ടെന്ന രീതിയിലാണ് ബോക്സ് ഓഫീസ് പ്രകടനം നടത്തുന്നത്. അതിൽ ആദ്യത്തേത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രമാണ്. നസ്ലെൻ, മമിതാ ബൈജു ടീമൊന്നിച്ച ഈ റൊമാന്റിക് കോമഡി ചിത്രം ആഗോള തലത്തിൽ നിന്ന് 70 കോടി പിന്നിട്ടു കുതിക്കുകയാണ്. ഇപ്പോൾ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ പത്താമത് എത്തിയ ഈ ചിത്രം പ്രദർശനം അവസാനിക്കുന്നതിന് മുൻപ് 100 കോടിയിൽ തൊടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ഈ ലിസ്റ്റിലെ രണ്ടാമത്തെ ചിത്രം ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഒരു സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾ കൊണ്ട് തന്നെ ഏകദേശം 50 കോടിയിലേക്ക് എത്തുന്ന ഈ ചിത്രവും ഫൈനൽ റണ്ണിൽ 100 കോടി ഗ്രോസ് ആഗോള തലത്തിൽ നേടാനുള്ള സാധ്യതയാണ് കാണിച്ചു തരുന്നത്. അങ്ങനെ സംഭവിച്ചാൽ മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാവും ഒരേ മാസം റിലീസ് ചെയ്‌ത രണ്ട് ചിത്രങ്ങൾ നൂറ് കോടി ക്ലബിൽ ഇടം പിടിക്കുന്നത്
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
This website uses cookies.