യുവ താരം ടോവിനോ തോമസ് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അഖിൽ പോൾ ഒരുക്കിയ ഫോറൻസിക് എന്ന ചിത്രം പൂർത്തിയാക്കിയ ടോവിനോ തോമസ് ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിലും ജോയിൻ ചെയ്തു കഴിഞ്ഞു. അടുത്ത വർഷം ഏഴോളം റിലീസുകൾ ആണ് ടോവിനോയുടെതായി നമ്മുടെ മുന്നിൽ എത്തുക എന്നാണ് സൂചന. ഇപ്പോഴിതാ മഴവിൽ മനോരമ ചാനലിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ മത്സരിക്കാൻ എത്തിയ ടോവിനോ 12 ലക്ഷം രൂപ നേടിയാണ് മടങ്ങിയത്.
എന്നാൽ ഈ തുക ടോവിനോ നല്കാൻ പോകുന്നത് ഫോറൻസിക് എന്ന ചിത്രത്തിൽ തനിക്കൊപ്പം ജോലി ചെയ്ത ചിത്രത്തിന്റെ ആർട് ഡിപ്പാർട്മെന്റിലെ സുതൻ എന്ന വ്യക്തിക്ക് ആണ്. അദ്ദേഹത്തിന് വീട് വെക്കാനാണ് ടോവിനോ ഈ പണം നല്കാൻ പോകുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആയ അഖിൽ പോൾ തന്നെയാണ് ഈ വിവരം ഏവരെയും അറിയിച്ചത്. തന്റെ നല്ല മനസ്സും പ്രവർത്തനങ്ങളും കൊണ്ട് ഒട്ടേറെ പേരുടെ കയ്യടി നേടിയ വ്യക്തിയാണ് ടോവിനോ തോമസ്. ഇപ്പോഴിതാ ഒരിക്കൽ കൂടി നന്മ നിറഞ്ഞ ഒരു പ്രവർത്തി കൊണ്ട് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുക്കുകയാണ് ഈ താരം.
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രമാണ് ടോവിനോയുടെ അടുത്ത റിലീസ്. ഇത് കൂടാതെ ഫോറൻസിക്, മിന്നൽ മുരളി, പള്ളി ചട്ടമ്പി, തല്ലുമാല , ഭൂമി, 563 ചാൾസ് സ്ട്രീറ്റ് എന്നീ ചിത്രങ്ങളും അടുത്ത വർഷം ടോവിനോ നായകനായി എത്തും എന്നാണ് സൂചന.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.