യുവ താരം ടോവിനോ തോമസും പ്രശസ്ത നടി ഉർവശിയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം കേരളത്തിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഈ ചിത്രം നിരൂപകരുടെയും പ്രീതി നേടിയെടുത്തു കഴിഞ്ഞു. ഒരു ക്ലാസ് ആൻഡ് റിയലിസ്റ്റിക് ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ എന്നാണ് ഈ ചിത്രത്തെ ഏവരും വിശേഷിപ്പിക്കുന്നത്. ഒരു ഉമ്മയുടെയും മകന്റെയും ആത്മ ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രമാണിത്. ടോവിനോ തോമസിന്റെയും അതുപോലെ ഉർവശിയുടെയും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി എന്ന് പറയാം. ഇപ്പോഴിതാ ഈ ചിത്രം തന്റെ അമ്മയോടൊപ്പം തിയേറ്ററിൽ പോയി കണ്ടിരിക്കുകയാണ് ടോവിനോ തോമസ്. അതിനു ശേഷം അമ്മയോടൊപ്പം ഒരു സെൽഫിയും ടോവിനോ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചു.
നവാഗതനായ ജോസ് സെബാസ്റ്റിയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹവും ശരത് ആർ നാഥും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും സി ആർ സലീമും ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോർഡി പ്ലാനെൽ ക്ലോസെ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്. ഹാരിഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അർജു ബെൻ ആണ്. മെഗാ സ്റ്റാർ മമ്മൂട്ടിയും ഈ ചിത്രം കണ്ടു അണിയറ പ്രവർത്തകരെ അഭിന്ദിച്ചിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.