[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂപ്പർ ഹീറോ ആവാൻ ടോവിനോ തോമസ്; ബ്രഹ്മാണ്ഡ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് എത്തുന്നു..!

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ താരമായ ടോവിനോ തോമസ് ആയിരിക്കും സൂപ്പർ ഹീറോ ആയി സ്‌ക്രീനിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഒരു സംവിധായകൻ ആവും ഒരുക്കുക എന്നാണ് സൂചന. ബാംഗ്ലൂർ ഡേയ്സ് , മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും പടയോട്ടം എന്ന ഹിറ്റ് ചിത്രവും നമ്മുക്ക് സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സൊഫീയ പോൾ ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. അവരുടെ ഏറ്റവും വലിയ ചിത്രമായിരിക്കും ടോവിനോ തോമസ് നായകനാവുന്ന ഈ സൂപ്പർ ഹീറോ ചിത്രം. ഹോളിവുഡിലും കോളിവുഡിലും ബോളിവുഡിലും എല്ലാം കണ്ട ബ്രഹ്മാണ്ഡ സൂപ്പർ ഹീറോ ചിത്രങ്ങളെ പോലെ മലയാളത്തിലും ഒരുക്കാൻ ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പ്ലാൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ വരുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉണ്ടാകും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തങ്ങൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം അൻവർ റഷീദിനൊപ്പം നിർമ്മിച്ചു രംഗത്ത് വന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് അവരുടെ ഏറ്റവും വലിയ വിജയം സമ്മാനിച്ചത് കഴിഞ്ഞ വർഷമാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായി മാറി. ഡോക്ടർ ബിജു ഒരുക്കിയ കാട് പൂക്കുന്ന നേരം എന്ന നിരൂപക പ്രശംസ നേടിയ ചിത്രവും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് നിർമ്മിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.