[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിൽ റെക്കോർഡ് കളക്ഷൻ നേടി തുടക്കം ഗംഭീരമാക്കി എന്തിരൻ 2 : ത്രീഡി വിസ്മയം എന്ന് പ്രേക്ഷകർ..!

ശങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 കഴിഞ്ഞ ദിവസമാണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. രജനികാന്ത് നായകനും അക്ഷയ് കുമാർ വില്ലനും ആയെത്തിയ ഈ ചിത്രം ലോകം മുഴുവനും പതിനായിരം സ്‌ക്രീനുകൾക്കു മുകളിലും കേരളത്തിൽ 458 സ്‌ക്രീനുകളിലുമാണ് എത്തിയത്. ടോമിച്ചൻ മുളകുപാടം ആണ് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ഈ ചിത്രം കേരളത്തിൽ എത്തിച്ചത്. പതിനഞ്ചു കോടിയോളം രൂപ മുടക്കി അദ്ദേഹം വിതരണത്തിന് എടുത്ത ഈ ചിത്രം ഇവിടുത്തെ റെക്കോർഡ് റിലീസ് നേടിയതിനു ഒപ്പം തന്നെ വമ്പൻ കലക്ഷനും ആദ്യ ദിനം സ്വന്തമാക്കി. ഒഫീഷ്യൽ റിപ്പോർട്ടുകൾ പ്രകാരം ആദ്യം ഈ ചിത്രം കേരളത്തിൽ നിന്ന് നേടിയെടുത്തത് 6,09, 00 ,666 രൂപയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആയി ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ത്രീഡി വിസ്മയമായ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. ബാഹുബലി 2 കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് എന്തിരൻ 2 എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളി താരമായ കലാഭവന്‍ ഷാജോണ്‍ ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. എ ആർ റഹ്മാൻ സംഗീതം നൽകിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് നീരവ് ഷായും എഡിറ്റ് ചെയ്തത് ആന്റണിയും ആണ്. റസൂൽ പൂക്കുട്ടി ആണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ആമി ജാക്സൺ നായികാ വേഷത്തിലെത്തിയ ഈ ചിത്രം പൂർണ്ണമായും ഐ മാക്സ് ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.