മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ താരമായ ടോവിനോ തോമസ് ആയിരിക്കും സൂപ്പർ ഹീറോ ആയി സ്‌ക്രീനിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഒരു സംവിധായകൻ ആവും ഒരുക്കുക എന്നാണ് സൂചന. ബാംഗ്ലൂർ ഡേയ്സ് , മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും പടയോട്ടം എന്ന ഹിറ്റ് ചിത്രവും നമ്മുക്ക് സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സൊഫീയ പോൾ ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. അവരുടെ ഏറ്റവും വലിയ ചിത്രമായിരിക്കും ടോവിനോ തോമസ് നായകനാവുന്ന ഈ സൂപ്പർ ഹീറോ ചിത്രം. ഹോളിവുഡിലും കോളിവുഡിലും ബോളിവുഡിലും എല്ലാം കണ്ട ബ്രഹ്മാണ്ഡ സൂപ്പർ ഹീറോ ചിത്രങ്ങളെ പോലെ മലയാളത്തിലും ഒരുക്കാൻ ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പ്ലാൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ വരുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉണ്ടാകും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തങ്ങൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം അൻവർ റഷീദിനൊപ്പം നിർമ്മിച്ചു രംഗത്ത് വന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് അവരുടെ ഏറ്റവും വലിയ വിജയം സമ്മാനിച്ചത് കഴിഞ്ഞ വർഷമാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായി മാറി. ഡോക്ടർ ബിജു ഒരുക്കിയ കാട് പൂക്കുന്ന നേരം എന്ന നിരൂപക പ്രശംസ നേടിയ ചിത്രവും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് നിർമ്മിച്ചത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.