യുവതാരം ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ അജയന്റെ രണ്ടാം മോഷണത്തിന്റെ ട്രെയിലറിന് പാൻ ഇന്ത്യൻ തലത്തിൽ വമ്പൻ പ്രശംസ. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളുടെ ട്രെയ്ലറിനൊക്കെ വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം, പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് കെ ജി എഫ് സീരിസ് ഒരുക്കിയ പ്രശാന്ത് നീലും അതിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും. ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ഈ ത്രീഡി ചിത്രം വലിയ തീയേറ്റർ അനുഭവമാകും സമ്മാനിക്കുക എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഈ ചിത്രത്തിന്റെ കർണാടകയിലെ വിതരണാവകാശം ഏറ്റെടുത്ത ഹോംബാലെ ഫിലിംസിന്റെ ഓഫിസിൽ വച്ചാണ് സംവിധായകൻ പ്രശാന്ത് നീൽ, നിർമ്മാതാക്കളായ വിജയ് കിരഗണ്ടൂർ, ചാലുവെ ഗൗഡ എന്നിവർ ചേർന്ന് ARM ട്രെയ്‌ലർ കണ്ടതും അതിനെ പുകഴ്ത്തി സംസാരിച്ചതും. തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സ് റിലീസ് ചെയ്യുന്ന ഈ ചിത്രം നോർത്ത് ഇന്ത്യയിൽ എ എ ഫിലിംസ് ആണ് റിലീസ് ചെയ്യുക. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ട ഈ ചിത്രം സെപ്റ്റംബർ 12 – നാണ് ആഗോള റിലീസായി എത്തുക. സുജിത് നമ്പ്യാർ തിരക്കഥ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജോമോൻ ടി ജോൺ, എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ്, സംഗീതം- ദിപു നൈനാൻ തോമസ് എന്നിവരാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.