ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ത്രീഡി ഫാന്റസി ആക്ഷൻ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്ത് വിട്ട് നിർമ്മാതാക്കൾ. ചിത്രത്തിന്റെ നിർമ്മാതാക്കളുടെ കണക്ക് പ്രകാരം, ഈ ചിത്രം ആഗോള ഗ്രോസ് ആയി ഇതുവരെ നേടിയത് 87 കോടി രൂപയാണ്. ടോവിനോ തോമസിന്റെ ഏറ്റവും വലിയ സോളോ ഹിറ്റാണ് ഈ ചിത്രം. ആദ്യമായാണ് ടോവിനോ തോമസ് നായകനായ ഒരു ചിത്രം അൻപത് കോടി ക്ലബിൽ ഇടം പിടിക്കുന്നത്.
47 കോടി നേടിയ തല്ലുമാല ആയിരുന്നു ടോവിനോ തോമസിന്റെ ഇതിനു മുൻപുള്ള ഏറ്റവും വലിയ സോളോ ഹിറ്റ്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് സുജിത് നമ്പ്യാർ, ഒരുക്കിയത് നവാഗതനായ ജിതിൻ ലാൽ എന്നിവരാണ്. ടോവിനോ തോമസിന്റെ കരിയറിലെ അൻപതാം ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ഈ ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ ജീവൻ പകർന്നത്.
ഇതിനോടകം ബുക്ക് മൈ ഷോ പ്ലാറ്റ്ഫോം മുഖേന മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു എന്ന കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. മിന്നൽ മുരളിയ്ക്കും 2018 നും ശേഷം ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ടോവിനോ തോമസ് ചിത്രമായും അജയന്റെ രണ്ടാം മോഷണം മാറിയിട്ടുണ്ട്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.