ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ടോവിനോ തോമസിന്റെ ആദ്യത്തെ അൻപത് കോടി, 100 കോടി ഗ്രോസർ ആയി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ചിത്രം റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ, ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം ഈ ചിത്രം നേടിയ ആഗോള ഗ്രോസ് 32 കോടിക്കും മുകളിലാണ്. കേരളത്തിൽ നിന്ന് മാത്രം 13 കോടിക്ക് മുകളിലാണ് ഈ ചിത്രം നാല് ദിവസം കൊണ്ട് നേടിയത്. ചിത്രത്തിന്റെ ഏറ്റവും വലിയ സിംഗിൾ ഡേ ഗ്രോസ് വന്നത് ആദ്യത്തെ ഞായറാഴ്ച്ചയാണ്. ആദ്യ കണക്കെടുപ്പുകൾ പ്രകാരം ആദ്യ ഞായറാഴ്ച ഈ ചിത്രം നേടിയത് 9 കോടിക്കും മുകളിലാണ്. ഓണം വെക്കേഷൻ കഴിയുമ്പോഴേക്കും 50 കോടി ആഗോള ഗ്രോസും പിന്നിട്ട് ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി അജയന്റെ രണ്ടാം മോഷണം മാറുമെന്നുറപ്പായിക്കഴിഞ്ഞു.
ടോവിനോയുടെ ഈ അൻപതാം ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. അദ്ദേഹം മൂന്നു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഈ ചിത്രം രചിച്ചത് സുജിത് നമ്പ്യാർ ആണ്. ടു ഡിയിലും ത്രീഡിയിലുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.