ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ടോവിനോ തോമസിന്റെ ആദ്യത്തെ അൻപത് കോടി, 100 കോടി ഗ്രോസർ ആയി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
40 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ തല്ലുമാല ആയിരുന്നു ടോവിനോ തോമസിന്റെ ഏറ്റവും വലിയ സോളോ ഹിറ്റ്. തല്ലുമാലയുടെ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് റെക്കോർഡ് തകർത്ത അജയന്റെ രണ്ടാം മോഷണം, റിലീസ് ചെയ്ത് ആദ്യ 5 ദിവസം പിന്നിടുമ്പോൾ, ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം നേടിയ ആഗോള ഗ്രോസ് 40 കോടിക്കും മുകളിലാണ്.
കേരളത്തിൽ നിന്ന് മാത്രം 18 കോടിയോളമാണ് 5 ദിവസം കൊണ്ട് നേടിയത്. ആദ്യ കണക്കെടുപ്പുകൾ പ്രകാരം ആദ്യ ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 4 കോടിക്കും മുകളിലാണ്. ഓണം വെക്കേഷൻ കഴിയുന്നതിനു മുൻപ് തന്നെ 50 കോടി ആഗോള ഗ്രോസും പിന്നിട്ട് ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി അജയന്റെ രണ്ടാം മോഷണം മാറുമെന്നുറപ്പായിക്കഴിഞ്ഞു.
ടോവിനോയുടെ ഈ അൻപതാം ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. അദ്ദേഹം മൂന്നു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഈ ചിത്രം രചിച്ചത് സുജിത് നമ്പ്യാർ ആണ്. ടു ഡിയിലും ത്രീഡിയിലുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.