ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന അജയന്റെ രണ്ടാം മോഷണം സെപ്റ്റംബർ 12 – നു പ്രേക്ഷകരുടെ മുന്നിലെത്തുന്നു. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓൾ കേരളാ തലത്തിൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ടിക്കറ്റുകൾ പ്രേക്ഷകർക്ക് ബുക്ക് ചെയ്യാം. ആവേശകരമായ പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
വിദേശത്തും വലിയ റിലീസായെത്തുന്ന ഈ ചിത്രത്തിന്റെ ഓവർസീസ് ബുക്കിങ്ങും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 28 മിനിട്ടാണ്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച അജയന്റെ രണ്ടാം മോഷണം മൂന്ന് കാലഘട്ടങ്ങളുടെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. നവാഗതനായ ജിതിൻ ലാലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ടു ഡി, ത്രീഡി ഫോര്മാറ്റുകളിലായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. സുജിത് നമ്പ്യാർ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മൂന്നു വേഷങ്ങളാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. ടോവിനോക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ട ഈ ചിത്രം ഇമോഷൻ, ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി, മാജിക്കൽ റിയലിസം, പ്രണയം എല്ലാം ഉൾപ്പെടുന്ന ഒരു കമ്പ്ലീറ്റ് ഫെസ്റ്റിവൽ എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.