വർഷങ്ങൾക്കു മുൻപ് മുംബൈ തീവ്രവാദി ആക്രമണത്തിനിടെ രാജ്യത്തിനായി വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവിനെ നടൻ ടോവിനോ തോമസ് കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ പോയി കണ്ടു. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം കണ്ടതിനു ശേഷം ടോവിനോയെ കാണണമെന്ന് ആഗ്രഹം പറഞ്ഞ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ‘അമ്മ, ചിത്രത്തെ കുറിച്ചും അതിലെ ടോവിനോയുടെ അഭിനയത്തെ കുറിച്ചും നല്ല വാക്കുകൾ പറഞ്ഞിരുന്നു. ടോവിനോ അവതരിപ്പിച്ച ക്യാപ്റ്റൻ ഷഫീക് എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തന്റെ മകനെ പോലെ തോന്നി എന്നും മകനെ പോലെ ടോവിനോയെ നെഞ്ചോട് ചേർത്ത് നിർത്താൻ തോന്നി എന്നും ആ ‘അമ്മ പറഞ്ഞിരുന്നു.
അന്ന് ആ അമ്മക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞ ടൊവിനോ തോമസ് കഴിഞ്ഞ ദിവസമാണ് ആ അമ്മയെ നേരിട്ട് കാണാൻ പോയത്. പട്ടാളക്കാരുടെ ജീവിതവും ചില സാമൂഹിക പ്രശ്നങ്ങളും എല്ലാം കോർത്തിണക്കി പി ബാലചന്ദ്രന്‍ രചിച്ച എടക്കാട് ബറ്റാലിയൻ 06 സംവിധാനം ചെയ്തത് നവാഗതനായ സ്വപ്‌നേഷ് ആണ്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തില്‍ ഗംഭീര അഭിപ്രായം നൽകിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ് ടോവിനോയുടെ മികച്ച പ്രകടനം. ഇപ്പോൾ മികച്ച വിജയം നേടി ഈ ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ്.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയുടെ വാക്കുകള്‍ ടോവിനോ തോമസ് അന്ന് ഷെയര്‍ ചെയ്തത് അതിലും വലിയ അംഗീകാരം തനിക്കിനി കിട്ടാനില്ല എന്ന് പറഞ്ഞു കൊണ്ടാണ്. ടോവിനോയെ നേരിട്ടു കണ്ടപ്പോൾ കണ്ണ് നിറയുകയും സ്വന്തം മകനെ പോലെ ചേർത്ത് നിർത്തുകയും ചെയ്ത ആ അമ്മയോടൊപ്പം അവരുടെ വീട്ടിൽ കുറെ നേരം ചിലവഴിക്കുകയും ചെയ്താണ് ടോവിനോ തോമസ് മടങ്ങിയത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ അംഗം ആയിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ 2008 ല്‍ മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അവരുമായുള്ള പോരാട്ടത്തിനിടെയാണ് സ്വന്തം ജീവന്‍ ബലി നല്‍കിയത്. സന്ദീപ് ഉണ്ണികൃഷ്ണനു അടുത്ത വര്‍ഷം മരണാനന്തര ബഹുമതിയായി അശോക ചക്രം നല്‍കി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.