മലയാളത്തിന്റെ യുവതാരമായ ടോവിനോ തോമസ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാല നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. അമ്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ഈ ചിത്രം ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റാണ്. ഏതായാലും ഇപ്പോൾ തന്റെ പുതിയ ചിത്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ടോവിനോ തോമസ്. അജയന്റെ രണ്ടാം മോഷണമെന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മൂന്നു വേഷങ്ങൾ ചെയ്ത് കൊണ്ടാണ് ടോവിനോ എത്തുന്നതെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവീനോ അഭിനയിക്കുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ടോവിനോ തോമസ് അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സുജിത്ത് നമ്പ്യാര്‍ ആണ്. തമിഴില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ക്രിസ്റ്റി സെബാസ്റ്റ്യന്‍ ആയിരിക്കും. തെന്നിന്ത്യന്‍ നടി കൃതി ഷെട്ടി നായികാ വേഷത്തിലെത്തുമെന്നു കരുതപ്പെടുന്ന ഈ ചിത്രം വടക്കൻ കേരളത്തിലാണ് ഷൂട്ട് ചെയ്യുക. കാഞ്ഞങ്ങാടാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുക എന്ന്, അണിയറ പ്രവർത്തകർക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ട് നിർമ്മാതാവ് ബാദുഷ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രമായിരിക്കും ഇനി ടോവിനോ തോമസ് നായകനായി എത്തുന്ന അടുത്ത റിലീസ്. ഈ വരുന്ന ഡിസംബറിലാണ് നീലവെളിച്ചം റിലീസ് ചെയ്യുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.