സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയുന്ന കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും ഈ ചിത്രം നിർമ്മിക്കുന്നതും യുവ താരം ദുൽഖർ സൽമാൻ ആണ്. എന്നാൽ ഈ ചിത്രം ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. യുവ താരം സണ്ണി വെയ്ൻ, പ്രശസ്ത താരം ഇന്ദ്രജിത് സുകുമാരൻ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാണ് എന്നുള്ള വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇപ്പോഴിതാ ടോവിനോ തോമസ് കൂടി കുറുപ്പിന്റെ താരനിരയിൽ എത്തി എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്.
ചാക്കോ എന്ന കഥാപാത്രം ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുപ്പത്തിയഞ്ചു വർഷം മുൻപ് ആണ് സുകുമാര കുറുപ്പ് ഫിലിം റെപ്രസെന്ററ്റീവ് ആയ ചാക്കോയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും ആ ശവ ശരീരം ആസൂത്രിതമായി ചുട്ടുകരിക്കുകയും ചെയ്തത്. മരിച്ചത് താൻ ആണ് എന്ന് വരുത്തി തീർത്തു മുപ്പതു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ഗൾഫിലെ താൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് തട്ടിയെടുക്കാൻ ആയിരുന്നു കുറുപ്പിന്റെ ശ്രമം. ചാക്കോ ആയി ടോവിനോ കൂടി എത്തുന്നതോടെ ഒരു വമ്പൻ ചിത്രമായി കുറുപ്പ് മാറി കഴിഞ്ഞു.
ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് ശോഭിത ധുലിപാല ആണ്. പാലക്കാടു ആദ്യ ഷെഡ്യൂൾ തീർത്ത ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജനുവരി മാസത്തിൽ ആണ് തുടങ്ങുക. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ എ ബി സി ഡി എന്ന ചിത്രത്തിൽ ആണ് ദുൽഖർ- ടോവിനോ ടീം ആദ്യമായി ഒന്നിച്ചു അഭിനയിച്ചത്. പിന്നീട് ദുൽഖറിന്റെ ചാർലിയിൽ ടോവിനോ ഒരു അതിഥി വേഷവും ചെയ്തിരുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.