[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അല്ലു അർജുന്റെ വില്ലൻ ആവാൻ മക്കൾ സെൽവൻ..!

തമിഴ് സിനിമയുടെ മക്കൾ സെൽവൻ ആയ വിജയ് സേതുപതി ഒരു താരം എന്നതിലുപരി ഒരു നടനെന്ന നിലയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കലാകാരൻ ആണ്. അതുകൊണ്ടു തന്നെ നായകനായി സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുമ്പോഴും വില്ലൻ ആവാനും സഹ നടൻ ആവാനുമൊക്കെ വിജയ് സേതുപതി തയ്യാറാണ്. അതിനുള്ള ഉദാഹരണങ്ങൾ നമ്മൾ പേട്ട, സൈ രാ നരസിംഹ റെഡ്ഢി എന്നീ ചിത്രങ്ങളിലൂടെ ഒക്കെ കണ്ടു കഴിഞ്ഞു. ഇപ്പോൾ ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ ആണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഗ്യാങ്സ്റ്റർ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ വില്ലൻ ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നാണ് സൂചന.

ഇപ്പോഴിതാ തെലുങ്കിലും വില്ലനായി അഭിനയിച്ചു തുടങ്ങിയ വിജയ് സേതുപതി അല്ലു അർജുൻ നായകനായി എത്തുന്ന ഇരുപതാമത്തെ ചിത്രത്തിലും വില്ലനായി അഭിനയിക്കും എന്ന സൂചനയാണ്‌ ലഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ഈ ചിത്രം ഒരുക്കുക. ഉപ്പെന്ന എന്ന മറ്റൊരു തെലുങ്കു ചിത്രത്തിൽ വില്ലനായി വിജയ് സേതുപതി അഭിനയിച്ചു തുടങ്ങി കഴിഞ്ഞു. അതിനിടക്ക് ആണ് അല്ലു അർജുൻ ചിത്രത്തിലും മക്കൾ സെൽവൻ വില്ലനായി എത്തും എന്ന രീതിയിൽ ഉള്ള വാർത്തകൾ പ്രചരിക്കുന്നത്. അടുത്തിടെ സംവിധായകൻ സുകുമാറും ആയി വിജയ് സേതുപതി കൂടിക്കാഴ്ച നടത്തിയിരുന്നു.

സുകുമാർ പറഞ്ഞ കഥ വിജയ് സേതുപതിക്ക് ഏറെ ഇഷ്ടമായെന്നും ഈ ചിത്രം ചെയ്യാം എന്ന് അദ്ദേഹം വാക്കാൽ സമ്മതിച്ചു എന്നുമാണ് തെലുങ്കു സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഏതായാലും അല്ലു അർജുൻ- വിജയ് സേതുപതി ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഉള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ. സംഗ തമിഴൻ, മാമനിതൻ തുടങ്ങി ഒന്നിലേറെ തമിഴ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുകയാണ്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് അല്ലു അർജുന്റെ അടുത്ത റിലീസ്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

9 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.