[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘കുറുപ്പ്’ സംവിധായകന്റെ ചിത്രത്തിൽ ടോവിനോ തോമസ്; ഒരുങ്ങുന്നത് വമ്പൻ ആക്ഷൻ ചിത്രം

സെക്കന്റ് ഷോ, കൂതറ, ബ്ലോക്ക്ബസ്റ്റർ ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് എന്നിവക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ നായകനായി ടോവിനോ തോമസ് എത്തുമെന്ന് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒരുപാട് വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായാവും ഈ ടോവിനോ തോമസ്- ശ്രീനാഥ് രാജേന്ദ്രൻ ചിത്രം ഒരുക്കുക എന്നാണ് വാർത്തകൾ വരുന്നത്.

ശ്രീലങ്ക ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നെന്നും ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും വാർത്തകൾ പറയുന്നു. ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധായകനായി അരങ്ങേറിയത്. ശേഷം ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഭരത് എന്നിവരും, അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിച്ച കൂതറ എന്ന ചിത്രമാണ് അദ്ദേഹം ചെയ്തത്.

മൂന്നാമത് ചെയ്ത ‘ കുറുപ്പ്’ ആണ് ശ്രീനാഥ് രാജേന്ദ്രന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. അതിലും ടോവിനോ ഒരു വേഷം ചെയ്തിരുന്നു. ടോവിനോ തോമസിനൊപ്പം മൂന്നാമതും ഒന്നിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ശ്രീനാഥ് രാജേന്ദ്രൻ. തന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായ ‘അജയന്റെ രണ്ടാം മോഷണം’ അടുത്തിടെ സമ്മാനിച്ച ടോവിനോയുടെ അടുത്ത റിലീസ് അനസ് ഖാൻ- അഖിൽ പോൾ എന്നിവർ ചേർന്നൊരുക്കുന്ന ‘ഐഡന്റിറ്റ്റി’ ആണ്. ഈ ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് സൂചന. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനിലും ടോവിനോ ഒരു വേഷം ചെയ്യുന്നുണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.