മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ്. മുഹ്‌സിൻ പരാരി, അഷറഫ് ഹംസ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ടോവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. ഇതിനോടകം 45 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് കല്യാണി പ്രിയദർശനാണ്. ആക്ഷൻ, കോമഡി, പ്രണയം, സംഗീതം എന്നിവയെല്ലാം കൂട്ടിച്ചേർത്തൊരുക്കിയ ഈ കംപ്ലീറ്റ് എന്റർടൈനേർ യുവ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിച്ചത്. ഇപ്പോഴിതാ ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്.
85 ലക്ഷം രൂപയാണ് ഇതിന് കിട്ടിയ തെലുങ്ക് റീമേക്ക് റൈറ്റ്‌സ് എന്നാണ് സൂചന. തെലുങ്ക് യുവ താരം സിദ്ധു ജോന്നലഗാടയാകും ടോവിനോ തോമസ് ചെയ്ത മണവാളൻ വസീം എന്ന കഥാപാത്രം അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആരാണെന്ന് പുറത്തു വന്നിട്ടില്ല. ഇതിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷ. ഷൈൻ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, അദ്രി ജോയ് തുടങ്ങി ഒരു വലിയ താരനിര അണിനിരന്ന തല്ലുമാലക്ക് ക്യാമറ ചലിപ്പിച്ചത് ജിംഷി ഖാലിദാണ്. വിഷ്ണു വിജയ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫ് ആണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.