[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വ്യത്യസ്ത മേക്കോവറില്‍ ടോവിനോ, അദൃശ്യ ജാലകങ്ങളില്‍ പേരില്ലാത്ത കഥാപാത്രം

ടോവിനോ തോമസിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയുടെ ഫസ്റ്റ് ഗ്ലിംസ് പുറത്തെത്തി. മുഷിഞ്ഞ ഷര്‍ട്ടും പാന്‍സും ധരിച്ച് ഇരുണ്ട നിറത്തില്‍ മുടി പാറിച്ച് നില്‍ക്കുന്ന ടോവിനോയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്ന ടോവിനോയെ കണ്ട് അക്ഷരാര്‍ഥത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

പുതിയ മേക്കോവറിലുള്ള മൂന്ന് ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും സ്പെഷ്യലായ പ്രൊജക്ടിന്‍റെ ഫസ്റ്റ് ഗ്ലിംസ് ഇതാ. എന്ന് തുടങ്ങുന്ന കുറിപ്പില്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം അറിയിച്ചു. ഡോ. ബിജുവിന്‍റെ അദൃശ്യ ജാലകങ്ങളിലെ പേരിടാത്ത യുവാവിന് ജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്‍റെ ആദ്യത്തെ സിനിമയാണ് ഇത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരിടാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തെ വേരൂന്നിയുള്ള ഒരു സിനിമ. സിനിമയിലെ സാമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയങ്ങളെ ഉണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. പാരമ്പരാഗക രീതിയില്‍ നിന്നും മാറി ഇത്രയും മൂല്യവത്തായ ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്ന അദൃശ്യ ജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദത്തോട് ചേര്‍ക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ദ പോര്‍ട്രൈറ്റ്സ് സിനിമയ്ക്ക് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന സിനിമയാണ് അദൃശ്യ ജാലകങ്ങള്‍.

എലനാര്‍ ഫിലിംസിന്‍റെ ബാനറില്‍ രാധിക ലാവു ആണ് സിനിമ നിര്‍മിക്കുന്നത്. മൈത്രി മൂവീസും ടോവിനോ തോമസ് പ്രൊഡക്ഷന്‍സും നിര്‍മാണത്തില്‍ പങ്കാളികളാണ്. ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയ്ക്ക് ശേഷം നിമിഷയുമായി ടൊവിനോ ഒന്നിക്കുന്ന സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. നടന്‍ ഇന്ദ്രന്‍സും സിനിമയില്‍ ഒരു പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.