ടോവിനോ തോമസിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള് എന്ന സിനിമയുടെ ഫസ്റ്റ് ഗ്ലിംസ് പുറത്തെത്തി. മുഷിഞ്ഞ ഷര്ട്ടും പാന്സും ധരിച്ച് ഇരുണ്ട നിറത്തില് മുടി പാറിച്ച് നില്ക്കുന്ന ടോവിനോയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് ഇന്സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള് പങ്കുവെച്ചത്. പതിവില് നിന്നും വ്യത്യസ്തമായി നില്ക്കുന്ന ടോവിനോയെ കണ്ട് അക്ഷരാര്ഥത്തില് അമ്പരന്നിരിക്കുകയാണ് ആരാധകര്.
പുതിയ മേക്കോവറിലുള്ള മൂന്ന് ചിത്രങ്ങളാണ് നടന് പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും സ്പെഷ്യലായ പ്രൊജക്ടിന്റെ ഫസ്റ്റ് ഗ്ലിംസ് ഇതാ. എന്ന് തുടങ്ങുന്ന കുറിപ്പില് സിനിമയുടെ ഭാഗമാകാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും താരം അറിയിച്ചു. ഡോ. ബിജുവിന്റെ അദൃശ്യ ജാലകങ്ങളിലെ പേരിടാത്ത യുവാവിന് ജീവന് നല്കാന് സാധിച്ചതില് സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ് ഇത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരിടാത്തവരെ പ്രതിനിധീകരിക്കുന്ന സര്റിയലിസത്തെ വേരൂന്നിയുള്ള ഒരു സിനിമ. സിനിമയിലെ സാമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയങ്ങളെ ഉണര്ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. പാരമ്പരാഗക രീതിയില് നിന്നും മാറി ഇത്രയും മൂല്യവത്തായ ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്ന അദൃശ്യ ജാലകങ്ങളുടെ മുഴുവന് ക്രൂവിനേയും ഹൃദത്തോട് ചേര്ക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ദ പോര്ട്രൈറ്റ്സ് സിനിമയ്ക്ക് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന സിനിമയാണ് അദൃശ്യ ജാലകങ്ങള്.
എലനാര് ഫിലിംസിന്റെ ബാനറില് രാധിക ലാവു ആണ് സിനിമ നിര്മിക്കുന്നത്. മൈത്രി മൂവീസും ടോവിനോ തോമസ് പ്രൊഡക്ഷന്സും നിര്മാണത്തില് പങ്കാളികളാണ്. ചിത്രത്തില് നിമിഷ സജയനാണ് നായിക. കുപ്രസിദ്ധ പയ്യന് എന്ന സിനിമയ്ക്ക് ശേഷം നിമിഷയുമായി ടൊവിനോ ഒന്നിക്കുന്ന സിനിമയാണ് അദൃശ്യ ജാലകങ്ങള്. നടന് ഇന്ദ്രന്സും സിനിമയില് ഒരു പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.