മലയാള സിനിമയിലെ ജനപ്രിയരായ യുവ താരങ്ങളിൽ മുൻനിരയിലുള്ള താരമാണ് ടോവിനോ തോമസ്. മികച്ച ചിത്രങ്ങളിലൂടെ തന്റെ നടന വൈഭവം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഈ നടൻ, ഒരു താരമെന്ന നിലയിലും ഇപ്പോൾ വളർന്നു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വലുതും ചെറുതുമായ ചിത്രങ്ങൾ കൈവശമുള്ള ടോവിനോ ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായക നടന്മാരിൽ ഒരാളുമാണ്. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിലെ യുവ താരങ്ങളിൽ ആരെയാണ് എതിരാളിയായി കാണുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ടോവിനോ. നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ടോവിനോ തോമസിനെ കൂടാതെ മലയാളത്തിലെ യുവ താരനിരയിൽ തിളങ്ങി നിൽക്കുന്ന നടൻമാർ. ഇവരിൽ ആരെയാണ് തന്റെ എതിരാളിയായി ടോവിനോ പരിഗണിക്കുന്നത് എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. അതിനു ടോവിനോ തോമസ് നൽകിയ കിടിലൻ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.
തന്റെ ആഗ്രഹം അന്താരാഷ്ട്ര ശ്രദ്ധ കിട്ടുന്ന ഒരു നടനായി മാറണം എന്നതാണെന്ന് ടോവിനോ പറഞ്ഞു. അത് ഒരു സിനിമയിലൂടെയല്ല എന്നും നിരന്തരമായി അന്താരാഷ്ട്ര ശ്രദ്ധ കിട്ടുന്ന ഒട്ടേറെ ചിത്രങ്ങളിലൂടെയാവണം അതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. അത് സാധിക്കണം എങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രിയിൽ അത്തരം ഒട്ടേറെ ചിത്രങ്ങൾ സംഭവിക്കണമെന്നും, ആ രീതിയിൽ മലയാള സിനിമ വളരണം എങ്കിൽ എല്ലാ നടന്മാരുടെയും അത്തരം ചിത്രങ്ങൾ സംഭവിക്കണമെന്നും ടോവിനോ വിശദീകരിച്ചു. ആ അർത്ഥത്തിൽ പറയുമ്പോൾ മുകളിൽ പറഞ്ഞ ഓരോ നടന്മാരും തന്റെ എതിരാളികൾ അല്ല, ആ ലക്ഷ്യത്തിലേക്കു മലയാള സിനിമയെ എത്തിക്കാൻ ശ്രമിക്കുന്ന ടീം അംഗങ്ങൾ ആണെന്നാണ് ടോവിനോ തോമസ് പറയുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് മലയാള സിനിമയെ ഉയർത്താൻ പറ്റിയ നടന്മാരും സംവിധായകരും സാങ്കേതിക പ്രവർത്തകരും ഇവിടെ ഒരുപാട് ഉണ്ടെന്നും ബഡ്ജറ്റിന്റെ വലിപ്പത്തിലൂടെ മാത്രമല്ലാതെ, സിനിമ ചർച്ച ചെയ്യുന്ന വിഷയത്തിലൂടെ കൂടിയാവണം ആ ശ്രദ്ധയും വളർച്ചയും നേടിയെടുക്കേണ്ടതെന്നും ടോവിനോ തോമസ് പറയുന്നു. നായകനായി മാത്രമല്ല, വില്ലനായും സഹനടനായും മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള ടോവിനോ തമിഴിലും വില്ലൻ വേഷം ചെയ്തിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: JAS Photography
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.