[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സഹോദരന്റെ കുഞ്ഞിന് 10 ലക്ഷത്തിന്റെ വെള്ളി തൊട്ടിൽ; മേഘ്‌ന രാജിന് ലഭിച്ചത് വമ്പൻ സർപ്രൈസ്..!

ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ തെന്നിന്ത്യൻ നടിയാണ് മേഘ്‌ന രാജ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പ്രത്യക്ഷപെട്ടിട്ടുള്ള ഈ നടി വിവാഹം കഴിച്ചത് നടൻ ചിരഞ്ജീവി സർജയെ ആണ്. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപാണ് അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ അന്തരിച്ചത്. ചിരഞ്ജീവി സർജ അന്തരിക്കുമ്പോൾ മേഘ്‌ന രാജ് ഗര്ഭിണിയും ആയിരുന്നു. സിനിമാ പ്രേമികൾക്കിടയിലും ആരാധകർക്കിടയിലും വലിയ വിഷമം ഉണ്ടാക്കിയ വാർത്ത കൂടിയായിരുന്നു ഇത്. എന്നാൽ പിന്നീട് മേഘ്‌ന പതുക്കെ ആ ഷോക്കിൽ നിന്ന് കരകയറുകയും കുടുംബാംഗങ്ങളോടൊപ്പം ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏട്ടത്തി ആയ മേഘ്‌നക്ക് വമ്പൻ സർപ്രൈസും ആയി എത്തിയിരിക്കുന്നത് ചിരഞ്ജീവി സർജയുടെ അനുജൻ ആയ ധ്രുവ് സർജയാണ്.

സഹോദരൻ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യകൺമണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ ആണ് ധ്രുവ് സർജ സമ്മാനമായി നൽകിയിരിക്കുന്നത്. ബന്ധു കൂടിയായ സുരാജ് സര്‍ജയ്‌ക്കൊപ്പമാണ് ധ്രുവ തൊട്ടില്‍ വാങ്ങാൻ എത്തിയത്. ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങൾ ആണ് കുടുംബത്തിൽ ഒരുങ്ങുന്നത്. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും എന്നു മാത്രമല്ല ചേട്ടന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിന്ന് ധ്രുവ് ഇപ്പോഴും മുക്തനായിട്ടുമില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നൽകുന്ന ധ്രുവ് ആണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ എല്ലാം മുൻകൈ എടുത്തു നടത്തിയത്. തമിഴ് സൂപ്പർ താരം അർജുൻ സർജയുടെ ബന്ധു കൂടിയാണ് ചിരഞ്ജീവി സർജ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.