ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ടോവിനോ തോമസ് വോട്ട് ചെയ്യാൻ എത്തിയതിനെ കുറിച്ച് മുൻ എറണാകുളം എം പി ആയിരുന്ന സെബാസ്റ്റിയൻ പോൾ നടത്തിയ ഒരു വിമർശനവും ടോവിനോ തോമസ് അതിനു നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. മോഹൻലാലും ടോവിനോ തോമസും ചെയ്തത് കന്നി വോട്ട് ആണെന്നായിരുന്നു സെബാസ്റ്റിയൻ പോൾ പറഞ്ഞത്. എന്നാൽ ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് എന്നായിരുന്നു ടോവിനോ തോമസ് മറുപടി നൽകിയത്. താൻ വോട്ട് ചെയ്തതിനെ കുറിച്ച് വളരെ വിശദമായി ഒരു കുറിപ്പ് തന്നെ ടോവിനോ തോമസ് അന്ന് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സെബാസ്റ്റിയൻ പോൾ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നതും ടോവിനോ തോമസ് തന്നെയാണ് എന്നതാണ് രസകരമായ വസ്തുത.
കേരളം കണ്ട ഏറ്റവും ധീരനായ പത്ര പ്രവർത്തകരിൽ ഒരാളായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജീവ ചരിത്രം ആണ് സിനിമ ആവുന്നത്. സെബാസ്റ്റിയൻ പോൾ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ടോവിനോ ആണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി സിനിമ ആക്കിയ പ്രമോദ് പയ്യന്നൂർ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുക. 1878 മുതൽ 1916 വരെയുള്ള കാലഘട്ടത്തിൽ നിന്ന് കഥ പറയുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം ആയിരിക്കും എന്നാണ് സൂചന. ടോവിനോ തോമസിന്റെ ഇപ്പോഴുള്ള തിരക്കുകൾ തീരുന്നതിനു ശേഷം ആയിരിക്കും ഈ ചിത്രത്തിന്റെ ജോലികൾ തുടങ്ങുക എന്നും സെബാസ്റ്റിയൻ പോൾ പറയുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.