[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദുൽഖർ സൽമാൻ ,വിജയ് സേതുപതി, വിജയ് ദേവരകൊണ്ട ; ആ സർപ്രൈസ് നാളെ എത്തുന്നു..!

തെലുഗ് യുവ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഡിയർ കോമ്രേഡ്‌. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഭരത് കമ്മ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഈ ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. അതിന്റെ ഭാഗമായി ഈ ചിത്രം കേരളത്തിൽ പ്രമോട്ട് ചെയ്യാൻ ഏതാനും ദിവസങ്ങൾക്കു മുൻപ് വിജയ് ദേവർക്കൊണ്ടയും രശ്മികയും അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൊച്ചിയിൽ എത്തിയിരുന്നു. ആ സമയത്തു മലയാള സിനിമാ പ്രേമികൾക്ക് ഒരു സർപ്രൈസ് ഉണ്ടെന്നും അവർ പറഞ്ഞിരുന്നു. ആ സർപ്രൈസ് ഒരു ഗാനമാണ്. ഡിയർ കോമ്രേഡ് തീം സോങ് ആണത്. ആ ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാനും തമിഴിൽ ആലപിച്ചിരിക്കുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയും ആണ്. തെലുങ്കിൽ വിജയ് ദേവർക്കൊണ്ട തന്നെയാണ് ആ ഗാനം പാടിയിരിക്കുന്നത്. ആ ഗാനമാണ് നാളെ റിലീസ് ചെയ്യാൻ പോകുന്നത്. നാളെ രാവിലെ പതിനൊന്നു മണി കഴിയുമ്പോൾ കോമ്രേഡ് ആന്തം റിലീസ് ചെയ്യും.

നേരത്തെ ദുൽകർ സൽമാൻ നായക വേഷത്തിൽ എത്തിയ മഹാനടി എന്ന തെലുങ്കു ചിത്രത്തിൽ വിജയ് ദേവർക്കൊണ്ട അഭിനയിച്ചിരുന്നു. ശ്രുതി രാമചന്ദ്രനും പ്രധാന വേഷം ചെയ്യുന്നഡിയർ കോമ്രേടിനു സംഗീതം ഒരുക്കിയത് ജസ്റ്റിൻ പ്രഭാകരൻ ആണ്. സുജിത് സാരംഗ് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീജിത്ത് സാരംഗ് ആണ്. ജൂലൈ 26 നു ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും അതിനു മുൻപ് തന്നെ ദുൽകർ സൽമാൻ, വിജയ് സേതുപതി, വിജയ് ദേവർകൊണ്ട എന്നിവർ ആലപിച്ച കോമ്രേഡ് തീം സോങ് സൂപ്പർ ഹിറ്റ് ആയി മാറും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.