മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും ജനപ്രിയരായ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിൽ ഉള്ള ടോവിനോയുടെ പുതിയ ചിത്രം ഈ അടുത്തിടെ ആണ് റിലീസ് ആയത്. സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത കാണേക്കാണേ എന്ന ചിത്രമാണ് അത്. സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഉയരെ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ മനു അശോകൻ ആണ്. മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ ടോവിനോ കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടോവിനോയുടെ പുതിയ വർക് ഔട്ട് വീഡിയോ ആണ്.
ടോവിനോ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ഈ വീഡിയോയിൽ വമ്പൻ വർക് ഔട്ട് രീതികൾ ആണ് കാണാൻ സാധിക്കുന്നത്. മസിലുകൾ കൊണ്ട് കടഞ്ഞെടുത്ത ശരീരമാണ് ഇപ്പോൾ ടോവിനോ തോമസിന് ഉള്ളത്. വർഷങ്ങളായി ജിമ്മിൽ കൃത്യമായി ദിവസവും സമയം ചെലവഴിക്കുന്ന ടോവിനോ തോമസ്, ശരീരത്തിന്റെ ആരോഗ്യ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടു വീഴ്‍ചകളും നടത്താത്ത ആള് കൂടിയാണ്. ടോവിനോ തോമസിന്റെ ഒട്ടേറെ വർക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി വൈറലായി മാറിയിട്ടുണ്ട്. ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് സുകുമാരൻ, സുദേവ് നായർ, രാജീവ് പിള്ളൈ, ബാബുരാജ്, റിയാസ് ഖാൻ തുടങ്ങിയവരാണ് മലയാള സിനിമയിലെ പ്രമുഖരായ ജിമ്മൻമാർ എന്നു വേണമെങ്കിൽ നമ്മുക്ക് വിശേഷിപ്പിക്കാം. മിന്നൽ മുരളി, കുറുപ്പ്, തല്ലുമാല, വഴക്ക്, നാരദൻ, വരവ്, അജയന്റെ രണ്ടാം മോഷണം, കറാച്ചി 81, വാശി, അന്വേഷിപ്പിൻ കണ്ടെത്തും, 2403 ഫീറ്റ് എന്നിവയാണ് ഇപ്പോൾ ടോവിനോ തോമസ് കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.