പ്രശസ്ത സംവിധായകൻ ആഷിഖ് അബുവൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ നീല വെളിച്ചത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. തലശേരി, പിണറായിയിൽ ആണ് ഇതിന്റെ ഷൂട്ടിംഗ് ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാരംഭിച്ചത്. ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ടോവിനോ തോമസ് അവതരിപ്പിക്കുന്ന നോവലിസ്റ്റായ കേന്ദ്ര കഥാപാത്രത്തിന്റെ നിഴൽ പോലെയുള്ളൊരു രൂപമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുക. അതോടൊപ്പം തന്നെ ഈ വർഷം ഡിസംബറിലാണ് നീലവെളിച്ചം റിലീസ് ചെയ്യുകയെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മളോട് പറയുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും നിർവഹിച്ച ഭാർഗവീനിലയം എന്ന, മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് നീല വെളിച്ചം. 1964 ഇൽ പുറത്ത് വന്ന ഭാർഗവി നിലയം സംവിധാനം ചെയ്തത് എ വിൻസെന്റ് ആണ്. മധു, പ്രേം നസീർ, വിജയ നിർമല എന്നിവർ അഭിനയിച്ച ഈ ചിത്രം മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമിക്കുന്ന നീലവെളിച്ചത്തിനു ക്യാമറ ചലിപ്പിക്കുന്നത് ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരൻ, സംഗീതമൊരുക്കുന്നത് ബിജിബാൽ, റെക്സ് വിജയൻ എന്നിവരുമാണ്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.