മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ ഭാഗമായി, ടോവിനോ നായകനായി അഭിനയിക്കുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഹണി ബീയും ഡ്രൈവിംഗ് ലൈസെൻസുമുൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലാൽ ജൂനിയർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുരിശിൻ മേൽ കിടക്കുന്ന ടോവിനോയുടെ ചിത്രമാണ് ഇന്ന് വന്ന പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. തെലുങ്കിലെ സൂപ്പർ ഹിറ്റ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന മലയാള ചിത്രമാണ് നടികർ തിലകം. ഗോഡ് സ്പീഡ് എന്ന ബാനറും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി എത്തുന്നുണ്ട്. സൗബിൻ ഷാഹിറും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് എത്തുന്നത്.
ബാല എന്നാണ് സൗബിൻ ഷാഹിർ ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അൻപറിവ് സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് നൃത്ത സംവിധാനം നിർവഹിക്കുന്നത് ഭൂപതിയാണ്. ആൽബിയാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതീഷ് രാജ് ആണ്. സുവിന്‍ സോമശേഖരനാണ് നടികർ തിളക്കത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ വർഷം തന്നെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാർ ആയാണ് അഭിനയിച്ചിരിക്കുന്നത്. നീലവെളിച്ചം, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് നടികർ തിലകം കൂടാതെ ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന മറ്റ് ടോവിനോ തോമസ് ചിത്രങ്ങൾ.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.