ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചത്രം ‘മായാനദി’ ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക് . ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ നായികയായി എത്തുന്നത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഐശ്വര്യ ലക്ഷ്മിയാണ്.
അമൽ നീരദിന്റെ കഥക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയേഷ് മോഹനാണു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. റെക്സ് വിജയന് സംഗീത സംവിധാനവും സൈജു ശ്രീധരന് എഡിറ്റിംഗും നിർവഹിക്കുന്നു. സമീറാ സനീഷാണ് വസ്ത്രാലങ്കാരം. ഒപിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് അബു സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സോള്ട്ട് ആന്ഡ് പെപ്പര്, ഡാ തടിയാ, ഇടുക്കി ഗോള്ഡ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ശ്യാമും ദിലീഷും ചേർന്ന് രചന നിർവഹിക്കുന്ന ആഷിക് അബു ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.