യുവ താരം ടോവിനോ തോമസിന്റെ രണ്ടു ചിത്രങ്ങൾ ആണ് ഇപ്പോൾ ഒരേ സമയം തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്. മലയാള ചിത്രമായ എന്റെ ഉമ്മാന്റെ പേരും തമിഴ് ചിത്രമായ മാരി 2 ഉം ആണവ. എന്റെ ഉമ്മാന്റെ പേരിൽ ടോവിനോ നായകൻ ആയാണ് എത്തിയത് എങ്കിൽ മാരി 2 എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഈ യുവ താരം ആരാധകരെ ത്രസിപ്പിക്കുന്നത് . ധനുഷ് നായകനായ ഈ ചിത്രം ടോവിനോ തോമസിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. ബി ആർ വിജയ ലക്ഷ്മി ഒരുക്കിയ അഭിയും അനുവും എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് ടോവിനോ തമിഴിൽ അരങ്ങേറിയത്. ഇപ്പോഴിതാ മാരി 2 കണ്ടിട്ട് തമിഴിൽ നിന്ന് പ്രമുഖർ ആരെങ്കിലും വിളിച്ചു അഭിനന്ദിച്ചോ എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടി ആണ് ടോവിനോയിൽ നിന്ന് ലഭിച്ചത്.
കമല ഹാസൻ വിളിച്ചു, രജനികാന്ത് വിളിച്ചു എന്നൊക്കെ പറയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അവർ ആരും ഇതുവരെ വിളിച്ചിട്ടില്ല എന്ന് ടോവിനോ സരസമായി പറയുന്നു. എന്നാൽ സുഹൃത്തുക്കളും ഏറ്റവുമടുത്ത ബന്ധുക്കളും തുടങ്ങി തന്നോട് വളരെ അടുപ്പമുള്ള കുറെയധികം ആളുകൾ വിളിക്കുകയും അഭിന്ദനം അറിയിക്കുകയും ചെയ്തു എന്ന് ടോവിനോ പറഞ്ഞു. ഭീജ എന്ന വില്ലൻ ആയാണ് ടോവിനോ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റൈൽ എന്ന മലയാള ചിത്രത്തിന് ശേഷം ടോവിനോ വില്ലൻ ആയി അഭിനയിച്ച ചിത്രമാണ് മാരി 2 . ബാലാജി മോഹൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും ധനുഷ് ആണ്. സായി പല്ലവി ആണ് ഈ ചിത്രത്തിലെ നായിക.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.