ലോക പ്രശസ്തമായ ടിവി/ വെബ് സീരീസുകളിൽ ഒന്നാണ് അമേരിക്കൻ ക്രൈം ഡ്രാമ സീരിസായ ബ്രേക്കിംഗ് ബാഡ്. വിൻസ് ഗില്ലിഗൻ സംവിധാനം ചെയ്ത ഈ സീരിസ് 2013 സെപ്റ്റംബറിൽ തുടങ്ങി അഞ്ചു സീസണുകളിലായി 62 എപ്പിസോഡുകളിലൂടെയാണ് കഥ പറഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും കൂടുത റേറ്റിങ് ലഭിച്ച ടിവി സീരീസാണ് ബ്രേക്കിംഗ് ബാഡ് എന്ന് പറയാം. അതിലെ പ്രധാന കഥാപാത്രങ്ങളായ വാൾട്ടർ വൈറ്റ്, ജെസി പിങ്ക്മാൻ എന്നിവരെ അവതരിപ്പിച്ചു കയ്യടി നേടിയത് പ്രശസ്ത നടന്മാരായ ബ്രയാൻ ക്രാൻസ്ടൻ, ആരോൺ പോൾ എന്നിവരാണ്. അതിലെ ഇരുവരുടേയും ലുക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വാൾട്ടർ വൈറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്കിലുള്ള തന്റെ അച്ഛന്റെ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ് മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ്. ഫാദേഴ്‌സ് ഡേ ആയി ലോകമെങ്ങും ആഘോഷിക്കുന്ന ഈ ദിവസം അച്ഛന് ആശംസകൾ അറിയിച്ചു കൊണ്ടാണ് ടോവിനോ തോമസ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.
തന്റെ അച്ഛനാണ് തന്റെ ഹീറോ എന്നും ടോവിനോ തോമസ് ചിത്രം പങ്കു വെച്ച് കൊണ്ട് പറയുന്നു. ബ്രേക്കിംഗ് ബാഡിലെ വാൾട്ടർ വൈറ്റ് സ്റ്റൈലിനെ കുറിച്ചും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ടോവിനോ തോമസ് സൂചിപ്പിച്ചിട്ടുണ്ട്. ഏതായാലും ഈ യുവ താരം പങ്കു വെച്ച തന്റെ അച്ഛന്റെ ചിത്രത്തിനും ആശംസകൾക്കും വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്. അഡ്വക്കേറ്റ് ആയിരുന്ന ടോവിനോ തോമസിന്റെ അച്ഛന്റെ പേര് ഇല്ലിക്കൽ തോമസ് എന്നാണ്. ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഏറ്റവും ഇളയ മകനായാണ് ടോവിനോ ജനിച്ചത്. തൃശൂർ ഇരിങ്ങാലക്കുട സദേശിയാണ് ടോവിനോ. ഒരു സഹോദരനും സഹോദരിയുമാണ് ടോവിനോ തോമസിനുള്ളത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.