[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്റ്റൈലിഷായി ബേബി മോൾ കൂട്ടുകാർക്കൊപ്പം; വൈറലായി ചിത്രങ്ങൾ..!

കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആദ്യമാണ് പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകൾ അന്ന ബെൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ ബേബി മോൾ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ, ഷെയിൻ നിഗം തുടങ്ങയവർക്കൊപ്പം കാഴ്ച വെച്ച ഗംഭീര പ്രകടനം ഈ നടിയെ മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളാക്കി മാറ്റി. അതിനു ശേഷം വിനീത് ശ്രീനിവാസൻ നിർമ്മിച്ച് മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിലൂടെയും ഈ നടി ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ലാലിനൊപ്പം നിന്ന് ഹെലൻ പോൾ എന്ന ടൈറ്റിൽ കഥാപാത്രത്തെ അതിഗംഭീരമായി അന്ന ബെൻ അവതരിപ്പിച്ചപ്പോൾ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും കുമ്പളങ്ങി നൈറ്റ്‌സിനെ പോലെ തന്നെ വലിയ നിരൂപക പ്രശംസ നേടുകയും ചെയ്തു. അതിനു ശേഷം അന്ന ബെൻ നായികയായി എത്തിയ കപ്പേള എന്ന ചിത്രം ഈ വർഷം റിലീസ് ചെയ്തെങ്കിലും ലോക്ക് ഡൌൺ വന്നത് മൂലം അധിക ദിവസം തീയേറ്ററുകളിൽ തുടർന്നില്ല. ഒരുപിടി മികച്ച ചിത്രങ്ങൾ ഇപ്പോൾ തന്നെ കയ്യിലുള്ള അന്ന ബെൻ ലോക്ക് ഡൌൺ കഴിഞ്ഞു വീണ്ടും സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്‌.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു അന്ന ബെൻ പങ്കു വെച്ച തന്റെ പുതിയ ചിത്രങ്ങളാണ്. കൂട്ടുകാരിയുടെ കല്യാണത്തിനായി നടത്തുന്ന ഒരു വെഡ്ഡിങ് ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് അന്ന ബെൻ പങ്കു വെച്ചിരിക്കുന്നത്. സുന്ദരികളായ കൂട്ടുകാരുമൊത്തു വളരെ മോഡേൺ വസ്ത്രത്തിലാണ് അന്ന ബെൻ ഈ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും പ്രേക്ഷകർ അന്ന ബെന്നിന്റെ ഈ പുതിയ ലുക്കിലുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് നൽകിയിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഈ നടി പാർക്കർ എന്ന സംഘട്ടന വിദ്യ പഠിച്ചതും ലോക്ക് ഡൌൺ കാലത്തു വാർത്തകളിൽ നിറഞ്ഞിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.