Tovino Thomas's Facebook Post Viral In Social Media
ടോവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന മറഡോണ മായാനദിക്ക് ശേഷം വന്ന ടോവിനോ തോമസിന്റെ ഏറ്റവും മികച്ച ചിത്രമാണെന്നും അഭിപ്രായം വന്നു കഴിഞ്ഞു. മറഡോണ എന്ന ടൈറ്റിൽ കഥാപാത്രം ആയി ഗംഭീര പ്രകടമാണ് ടോവിനോ കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ മറഡോണയെ കുറിച്ചുള്ള ടോവിനോ തോമസിന്റെ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
മറഡോണയുടെ ഒരു വാൾ പോസ്റ്റർ ക്രമം തെറ്റി ഒട്ടിച്ചിരിക്കുന്ന ഒരു ഫോട്ടോ ഷെയർ ചെയ്തു കൊണ്ടാണ് ടോവിനോ പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ പോസ്റ്ററിൽ ടോവിനോയുടെ തലയും ഉടലും എല്ലാം പല പല ഭാഗത്താണ്. ഷെയർ ചെയ്ത പോസ്റ്റിലെ ടോവിനോയുടെ ക്യാപ്ഷൻ ആണ് ഏറെ രസകരം. “അതെ.. മറഡോണ “തലതെറിച്ചൊരു” തലവനാ…(ഇനിയും ഉരുണ്ടാൽ ചെളി പുരളും).ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ” എന്നാണ് താൻ ഷെയർ ചെയ്ത പോസ്റ്റിനു ടോവിനോ കൊടുത്ത ക്യാപ്ഷൻ എന്നതാണ് ചിരി പടർത്തുന്നത്. ഏതായാലും പോസ്റ്റർ ഒട്ടിച്ചവനെ ടോവിനോ തന്നെ രസകരമായി ട്രോൾ ചെയ്തത് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആസ്വദിക്കുന്നുണ്ട്. സിനിമ പാരഡിസോ എന്ന മൂവി ഗ്രൂപ്പിൽ ശ്രീനാഥ് സദാനന്ദൻ എന്ന ഒരു അംഗം ആണ് ഈ പോസ്റ്റർ ആദ്യം പോസ്റ്റ് ചെയ്തത്. ധന്യ എന്ന ഒരു തിയേറ്ററിൽ മറഡോണ കളിക്കുന്നതിനിടെ പോസ്റ്റർ ആണത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.