[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു യമണ്ടൻ പ്രേമകഥയിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ദുൽഖർ സൽമാൻ…

ദുൽഖറിനെ നായകനാക്കി നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാന്റെ മലയാളത്തിലെ വലിയൊരു തിരിച്ചു വരവിനായാണ് സിനിമ പ്രേമികൾ എല്ലാവരും കാത്തിരിക്കുന്നത്. അവസാനമായി പുറത്തിറങ്ങിയ മഹാനടിയിലെ ജമിനി ഗണേശന്റെ പ്രകടനത്തിന് ഒരുപാട് പ്രശംസകൾ താരത്തെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ സോളോയ്ക്ക് ശേഷം താരത്തിന്റെ ഒരു മലയാള ചിത്രവും ഇതുവരെ പ്രദർശനത്തിനെത്തിയിട്ടില്ല. റിലീസിന് ഒരുങ്ങുന്ന തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംയുക്ത വർമ്മയും അരവിന്ദന്റെ അതിഥികൾ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നിഖില വിമലുമാണ് ദുൽഖറിന്റെ നായികമാരായി പ്രത്യക്ഷപ്പെടുന്നത്. കോമഡി, റൊമാൻസ് എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായിട്ടാണ് ഒരു യമണ്ടൻ പ്രേമകഥ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ദുൽഖറിന്റെ ലൊക്കേഷൻ സ്റ്റില്ലുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായാണ് ദുൽഖർ സെറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളിലും ഒരു ലോക്കൽ മലയാളി പരിവേഷത്തിലാണ് കാണാൻ സാധിക്കുക. കൂടുതലും സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖറിനെ മലയാളികൾ കണ്ടിട്ടുള്ളത്, എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി ടി-ഷർട്ടും, കള്ളിമുണ്ടുമാണ് ചിത്രത്തിൽ താരത്തിന്റെ പ്രധാന വേഷം. വളരെ സസ്‌പെൻസ് നിറഞ്ഞ ഒരു കഥാപാത്രമാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ കരിയറിൽ തന്നെ ഇതുവരെ ആരും കാണാത്ത ഒരു വേഷപകർച്ചയും കഥാപാത്രത്തെയും ചിത്രത്തിൽ കാണാൻ സാധിക്കും. കൊച്ചിയിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സൗബിൻ ഷാഹിർ, സലിം കുമാർ എന്നിവരാണ് ഹാസ്യ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഈ വർഷം ക്രിസ്തുമസിന് ചിത്രം പ്രദർശനത്തിനെത്തും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.