ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ടോവിനോ തോമസ്. ആദ്യ കാലത്ത് ചെറിയ വേഷങ്ങൾ അവതരിപ്പിച്ചായിരുന്നു ടോവിനോ മലയാള സിനിമയിൽ എത്തിയത്. സജീവൻ അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കളിലെ ചെറിയ വേഷത്തിലൂടെ എത്തിയ ടോവിനോ പിന്നീട് മാർട്ടിൻ പ്രക്കാട്ട് ചിത്രം എ. ബി. സി. ഡിയിലൂടെ ഏറെ ശ്രദ്ധേയനായി. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു ടോവിനോ എത്തിയത്. എങ്കിലും മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് ടോവിനോ നായകനായി മാറിയത്. ചിത്രത്തിന്റെ വമ്പൻ വിജയം ടോവിനോയെ അന്ന് വലിയ താരമാക്കി. പിന്നീട് പുറത്ത് വന്ന ഗോദയും വിജയമായതോടെ ടോവിനോ മലയാളത്തിലെ മുഖ്യധാരാ നായകന്മാരിൽ ഒരാളായി മാറി.
ഇപ്പോളിതാ തമിഴിലും തന്റെ വരവ് അറിയിക്കുകയാണ് ടോവിനോ. പുതിയ ചിത്രമായ അഭിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ ടോവിനോ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് ലൈവിൽ എത്തിയതായിരുന്നു ടോവിനോ. അപ്പോഴാണ് ഒരു പ്രേക്ഷകൻ ടോവിനോ മലയാളത്തിന്റെ ഭാവി സൂപ്പർ സ്റ്റാർ ആണെന്ന കമന്റുമായി എത്തിയത്. എന്നാൽ താൻ ഒരിക്കലും സൂപ്പർ സ്റ്റാർ ആകാൻ ആഗ്രഹിക്കുന്നില്ല എന്നും താൻ സാധാരണ നടൻ മാത്രമാണെന്നും ടോവിനോ പറഞ്ഞു. തനിക്ക് ഒരു സാധാരണ നടൻ മാത്രമായി നിന്നാൽ മാത്രമേ നായകത്വം നോക്കാതെ മികച്ച വേഷവും തനിക്ക് ചെയ്യാൻ ആവുകയുള്ളൂ എന്നാണ് ടോവിനോ പറയുന്നത്. ടോവിനോയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. മാരി 2, മധുപാൽ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ ടോവിനോ തോമസ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.