മലയാള സിനിമ ഇനി സാക്ഷിയാവാൻ പോകുന്നത് ഒരുപിടി നല്ല ചരിത്ര സിനിമാകളാണ്. മമ്മൂട്ടി നായകനായിയെത്തുന്ന മാമാങ്കം , മോഹൻലാലിന്റെ അറബി കടലിന്റെ സിംഹം , പൃഥ്വിരാജിന്റെ കാളിയാൻ , നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ചരിത്ര സിനിമകൾ ദൃശ്യാവിഷ്കരിക്കാൻ മലയാളം ഫിലിം ഇൻഡസ്ട്രി മറ്റ് ഇൻഡസ്ട്രികൾ അപേക്ഷിച്ചു നോക്കുമ്പോൾ ഏറെ മുന്നിലാണ്. ചരിത്ര സിനിമയിൽ ഒരു നടൻ ഭാഗമാവുമ്പോൾ വലിയൊരു കാലയളവ് ഒരു ചിത്രത്തിന് വേണ്ടി തന്നെ മാറ്റിവെക്കേണ്ടി വരുന്നു , അത്തരത്തിലുള്ള ഒരു അങ്കത്തിന് ഒരുങ്ങുകയാണ് നമ്മുടെ യുവ നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങലുള്ള അദ്ദേഹത്തിന് കാരറാക്കിയ ചിത്രങ്ങൾ ചെയ്ത തീർക്കാനുള്ള തിടക്കത്തിലാണ് , ഏവരും കാത്തിരുന്ന ടോവിനോയുടെ ചരിത്ര സിനിമ ഒരുങ്ങുകയാണ്.
ഒരു വർഷം മുമ്പ് ടോവിനോ അനൗൻസ് ചെയ്ത ചിത്രമായിരുന്നു ചെങ്ങഴി നമ്പ്യാർ.പിന്നിട് ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തയാണ് മാസങ്ങൾ പിന്നിട്ടപ്പോൾ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. ഈ വർഷം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. സിദ്ധിൽ സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ പുതുമന പണിക്കരുടെ വേഷത്തിൽ ബിഗ് സ്ക്രീനിയിൽ പ്രത്യക്ഷപ്പെടും. കുറെ ഏറെ ചിത്രങ്ങൾ ടോവിനോയുടെ റീലീസിനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജൂൺ 22ന് മറഡോണ തീയറ്ററുകളിലെത്തും അതുപോലെ തീവണ്ടി ജൂലൈ റീലീസും കുപ്രസിദ്ധ പയ്യൻ ആഗസ്റ്റ് റീലീസുമാണ് തീരുമാനിച്ചിരിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.