മലയാളത്തിലെ പ്രശസ്ത യുവ താരമായ ടോവിനോ തോമസിന്റെ ഓർമ കുറിപ്പുകൾ പുസ്തക രൂപത്തിൽ എത്തിയിരിക്കുകയാണ്. ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ എന്ന പേരിലാണ് ഈ പുസ്തകം പുറത്തു വന്നിരിക്കുന്നത് . മലയാളികളുടെ പ്രിയ താരമായ ടോവിനോ തോമസിന്റെ ആദ്യ പുസ്തകമാണ് ഇത്. പല വിഷയങ്ങളെ കുറിച്ചുള്ള തന്റെ ഓർമ്മകൾ ആണ് ടോവിനോ ഈ പുസ്തകത്തിൽ പങ്കു വെച്ചിരിക്കുന്നത്. അതിൽ വിദ്യാഭ്യാസം, വായന, യാത്രകൾ, പ്രണയം, സോഷ്യൽ മീഡിയ, ആരാധകർ, സിനിമയിലെ അദൃശ്യ മനുഷ്യർ, ധനുഷ്, മാധവികുട്ടി, മതം, രാഷ്ട്രീയം, മനുഷ്യത്വം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ കുറിച്ച് ടോവിനോ പറഞ്ഞിരിക്കുന്നു.
ചില വിദ്യാഭ്യാസ ചിന്തകൾ എന്ന തന്റെ കുറിപ്പിൽ ടോവിനോ ചോദിക്കുന്നത്, വാഹനങ്ങളും ഫോണും പോലത്തെ സംഗതികൾ എല്ലാം തന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോൾ നമ്മുടെ വിദ്യാഭ്യാസം മാത്രം എന്ത് കൊണ്ടാണ് അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതു എന്നാണ്. അതുപോലെ തന്നെ, തന്നെ ഇഷ്ടപ്പെടുന്നവർ താനില്ലാത്ത മറ്റു സിനിമകളെയും പ്രോത്സാഹിപ്പിക്കണമെന്ന അപേക്ഷ ടോവിനോ തന്റെ ആരാധകരോടും ഈ പുസ്തകത്തിലൂടെ നടത്തുന്നു. മുപ്പതു അധ്യായങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിൽ ഒരു പ്രേക്ഷകനെന്ന നിലയിലുള്ള തന്റെ ആദ്യ കാലം മുതൽ ഇപ്പോൾ സിനിമാ നടനെന്ന നിലയിലുള്ളത് വരെയുള്ള ഒട്ടേറെ ഓർമകളാണ് ടോവിനോ തോമസ് പങ്കു വെക്കുന്നത്. ടോവിനോ തോമസിന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ ഈ വരുന്ന നവംബർ ഒൻപതിന് റിലീസ് ചെയ്യാൻ പോവുകയാണ്. മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. വി വിനിമസ് നിർമ്മിച്ച്, ജീവൻ ജോബ് രചിച്ച ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.